26 April Friday

തലച്ചോർ നിയന്ത്രിക്കാൻ ഫെയ്‌സ്‌ബുക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

വൈകാതെ തന്നെ നമുക്ക്‌ നമ്മുടെ തലച്ചോറിനെ സ്വയം നിയന്ത്രണത്തിലെത്തിക്കാൻ കഴിയുമെന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ പറയുന്നത്‌. തലച്ചോർ വായിക്കാൻ കഴിയുന്ന  സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌. ഇതിലൂടെ ഉപയോക്താക്കൾക്ക്‌ ഓഗ്‌മെന്റഡ്‌ റിയാലിറ്റി, വിർച്വൽ റിയാലിറ്റി എന്നിവ നിയന്ത്രിക്കാൻ കഴിയുമെന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ മേധാവി മാർക്ക്‌ സക്കർബർഗിന്റെ അഭിപ്രായം. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമുള്ള ആലോചനയിലാണ്‌ സക്കർബർഗ്‌.

ശരീരത്തിൽ ധരിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇവയുടെ നിർമാണം.  ഡോ.ജോ ഡിറിസി, ഡോ. സ്റ്റീവ്‌ ക്വയ്ക്ക്‌ എന്നിവരുമായുള്ള സംഭാഷണത്തിനിടെയാണ്‌ സക്കർബർഗ്‌ തന്റെ പുതിയ പരീക്ഷണത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ന്യൂറൽ ഇന്റർഫെയ്‌സ്‌ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ സിടിആർഎൽഎൽ ലാബ്‌സ്‌ അടുത്തിടെ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കിയിരുന്നു. തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ ഉപയോഗിച്ച്‌ യന്ത്രങ്ങളുമായി മനുഷ്യന്‌ ആശയവിനിമയം നടത്താൻ സാധിക്കുന്ന വഴികൾ തേടുകയാണ്‌ സിടിആർഎൽഎൽ ലാബ്‌സ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top