20 April Saturday

കോവിഡ്‌ ചാറ്റിന്‌ ‘9321298773’

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

കോവിഡ്‌–19 വ്യാജ വാർത്തകൾ പടരുന്നത് തടയാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹാപ്റ്റിക് കോവിഡിനുവേണ്ടി ചാറ്റ്ബോട്ട് പുറത്തിറക്കി.
കോവിഡുമായി ബന്ധപ്പെട്ട ജനങ്ങളുടെ എന്ത്‌ സംശയങ്ങൾക്കും ‘9321298773’ എന്ന നമ്പറിൽ നിന്ന്‌ ഉത്തരം ലഭിക്കും. കോവിഡ്‌  വൈറസ് ബാധിക്കാതിരിക്കാനുള്ള അടിസ്ഥാന ശുചിത്വ മാർഗങ്ങൾ, വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യമായ മറുപടികൾ ചാറ്റ് ബോട്ടിൽനിന്ന്‌ ലഭിക്കും. കൂടുതൽ ആളുകൾക്ക് വൈറസിനെക്കുറിച്ച് ബോധവൽക്കരണം നൽകുകയാണ് ചാറ്റ്ബോട്ടിന്റെ ഉദ്ദേശ്യം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ തടയാനും കഴിയും. കോവിഡ്‌ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിരവധി വ്യാജസന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ചാറ്റ്ബോട്ട് അവതരിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top