27 April Saturday

വിത്തുകള്‍ ചന്ദ്രനില്‍ മുളപ്പിച്ച് ചൈന; ബഹിരാകാശ പര്യവേഷണത്തില്‍ സുപ്രധാന ചുവടുവയ്പ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

ബീജിങ‌് > ഭൂമിയിൽനിന്ന‌് അദൃശ്യമായ ചന്ദ്രന്റെ മറുപുറത്ത‌് പേടകമിറക്കിയ ചൈന അവിടെ വിത്തുമുളപ്പിച്ച‌് വീണ്ടും വിസ‌്മയം സൃഷ‌്ടിച്ചു. ജനുവരി മൂന്നിന‌് ചന്ദ്രോപരിതലത്തിൽ എത്തിയ ചാങ‌് ഇ4 പേടകത്തിൽ കൊണ്ടുപോയ വിത്തുകൾ മുളച്ചതായി ചൈന നാഷണൽ സ‌്പെയ‌്സ‌് അഡ‌്മിനിസ‌്ട്രേഷൻ അറിയിച്ചു. പരുത്തിയുടെയും ഉരുളക്കിഴങ്ങിന്റെയും വിത്തുക്കളും പഴയീച്ചയുടെ മുട്ടകളുമടങ്ങുന്ന മണ്ണാണ‌് പേടകത്തിൽ ചന്ദ്രനിലേക്ക‌് അയച്ചത‌്. ഇതിൽ പരുത്തിവിത്തുക്കൾ മുളച്ചതായി ചൈനീസ‌് മാധ്യമങ്ങൾ ചിത്രം സഹിതം റിപ്പോർട്ട‌്ചെയ‌്തു.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മുമ്പ‌് ചെടി വളർത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ‌് ചന്ദ്രനിൽ ജൈവികവസ‌്തു വളർച്ചപ്രാപിക്കുന്നത‌്. ബഹിരാകാശ പര്യവേഷണത്തിൽ സുപ്രധാനമായ ചുവടുവയ‌്പ്പായാണ‌് ഇതിനെ ശാസ‌്ത്രലോകം വിലയിരുത്തുന്നത‌്. സ്വന്തമായി ഭക്ഷണം ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചാൽ ബഹിരാകാശ സഞ്ചാരികൾക്ക‌് ദൗത്യത്തിനിടെ ഭൂമിയിലേക്ക‌് മടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top