27 April Saturday
വാട്ട്സ് ആപ്പിലും വൈറസ് മെസേജുകള്‍

ഫേസ്‌ബുക്കില്‍ വൈറസ് പ്രവാഹം; തൊട്ടാല്‍ കുടുങ്ങും!

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2016

കൊച്ചി > ഫേസ് ബുക്കില്‍ വൈറസ് പ്രവാഹം. അശ്ളീല വീഡിയോ ലിങ്ക് ഉള്‍പ്പെടുന്ന മെസേജുകളിലായാണ് മാല്‍വെയറുകള്‍ വ്യാപിക്കുന്നത്. ഇന്ന് നിരവധി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കാണ് ഇത്തരം മെസേജുകള്‍ കിട്ടിയത്. ഇന്റര്‍നെറ്റില്ലാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കാമെന്ന മെസേജിന്റെ രൂപത്തില്‍ മുന്‍പ് വാട്ട് ആപ്പിലും വൈറസ് പ്രവഹിച്ചിരുന്നു.

ഫോട്ടോയും പേരും ഉള്‍പ്പെടെ നിങ്ങളുടെ വീഡിയോ എന്നപേരില്‍ സുഹൃത്തുക്കള്‍ അയച്ച മെസേജായാണ് വൈറസ് വീഡിയോ ലിങ്ക് എത്തുന്നത്. ഇത് ഓപ്പണ്‍ ചെയ്താല്‍ അശ്ളീല വീഡിയോകളിലേക്കാണ് നയിക്കുക. ഇതില്‍ ക്ളിക്ക് ചെയ്യുന്നതോടെ യൂസറിന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവരുടെ പേരും ചിത്രവുമടങ്ങുന്ന മെജുേകള്‍ എത്തും. ഒരാള്‍ക്ക് തന്നെ ഇത്തരത്തിലുള്ള നിരവധി മെസേജുകള്‍ എത്തുന്നുണ്ട്.

ലഭിക്കുന്ന മെസേജുകളിലെ ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുകയാണ് പ്രാഥമികമായി ചെയ്യാനാവുന്ന സുരക്ഷാ നടപടിയെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. മാല്‍വെയറുകളാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോ ലിങ്കുകളുടെ രൂപത്തില്‍ മുന്‍പും വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ട്. നിലവില്‍ സംഘടിതമായ വൈറസ് ആക്രമണം നടക്കുന്നതായി ഫേസ്ബുക്ക് അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്റര്‍നെറ്റില്ലാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കാമെന്ന മെസേജുകളിലൂടെ മുന്‍പ് വാട്സ് ആപ്പില്‍ വൈറസ് വ്യാപിച്ചിരുന്നു. ഈ മെസേജില്‍ ക്ളിക്ക് ചെയ്യുന്നതോടെ വാട്ട്സ്ആപ്പ് നോഡേറ്റ.കോം എന്ന സൈറ്റിലേക്കാണ് എത്തുന്നത്. ഇതില്‍ ഇന്റര്‍നെറ്റില്ലാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കാന്‍ ഒന്നിലേറെ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കും. തുടര്‍ന്ന് സുഹൃത്തൃക്കളെ ഇതിലേക്ക് ക്ഷണിക്കാനും ആവശ്യപ്പെടും. ഇത്തരത്തിലാണ് വാട്ട്സ് ആപ്പില്‍ വൈറസ് പ്രവഹിച്ചിരുന്നത്.

സംശയം ജനിപ്പിക്കുന്ന മെസേജുകള്‍ തുറക്കാതെ ഒഴിവാക്കുക മാത്രമാണ് തല്‍ക്കാലം യൂസേഴ്സിന് ചെയ്യാന്‍ കഴിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top