19 April Friday

തങ്ങളുടെ സിരി ചാരനെന്ന്‌ ആപ്പിൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

ആപ്പിളിന്റെ  വിർച്വൽ അസിസ്റ്റന്റായ സിരി ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടെന്ന്‌ സമ്മതിച്ച്‌ കമ്പനി. കരാറുകാരെ വിലയ്‌ക്കെടുത്ത്‌ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ആപ്പിൾ ചോർത്തുന്നുണ്ടെന്ന വിദഗ്ധരുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ്‌ ആപ്പിളിന്റെ കുറ്റസമ്മതം.
എന്നാൽ, ഒരു ശതമാനത്തിൽ താഴെ ആളുകളുടെ വിവരങ്ങൾ മാത്രമാണ്‌ ചോർത്തുന്നതെന്നും ഇത്‌ സേവനത്തിന്റെ നിലവാരം വർധിപ്പിക്കുന്നതിന്‌ വേണ്ടിയാണെന്നുമാണ്‌ ആപ്പിളിന്റെ വാദം. അതേസമയം ഉപയോക്താക്കളുടെ സ്വകാര്യമായ പല സംഭാഷണങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ്‌ കരാറുകാർ അവകാശപ്പെടുന്നത്‌.

ഇതിൽ ഡോക്ടർമാരുമായുള്ള സംഭാഷണങ്ങൾമുതൽ ബിസിനസ്‌ ചർച്ചകളും ക്രിമിനൽ ഇടപാടുകൾവരെ ഉൾപ്പെടും. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും സിരിയുണ്ടെങ്കിലും ചോര്‍ത്തല്‍ കൂടുതലായും നടക്കുന്നത് ആപ്പിള്‍ വാച്ചിലും സ്മാര്‍ട് സ്പീക്കറിലുമാണ്. 30 സെക്കന്‍ഡ് വരെയാണ് ആപ്പിള്‍ വാച്ചിലുടെ റെക്കോഡ് ചെയ്യാനാകുക. ഉപയോക്താവിന്റെ ലൊക്കേഷനും സിരിക്ക്‌ കണ്ടെത്താൻ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top