11 May Saturday

ഇനി ടാക‌്സി ആകാശത്തും

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ലോകത്തിലെ ആദ്യ ഇലക്‌ട്രിക‌് എയർടാക‌്സി വിജയകരമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. ജർമൻ സ്റ്റാർട്ട‌പ‌് കമ്പനിയായ ലിലിയമാണ‌് അഞ്ച‌ു പേർക്ക‌് ഇരിക്കാവുന്ന ഇലക്‌ട്രിക‌് ടാക‌്സി പുറത്തിറക്കിയിരിക്കുന്നത‌്. ഡ്രോൺ ഉപയോഗിച്ചോ പൈലറ്റിനോ നിയന്ത്രിക്കാനാകുന്ന രീതിയിലാണ‌് ടാക‌്സിയുടെ നിർമാണം. മണിക്കൂറിൽ 300 കിലോമീറ്റർ താണ്ടാൻ കഴിവുള്ളതാണ് ഈ പറക്കും ടാക്‌സി.

ഒരു തവണ ചാർജ‌് ചെയ‌്താൽ ഒരു മണിക്കൂർ ടാക‌്സി സഞ്ചരിക്കും. 36 ഇലക്ട്രിക് ജെറ്റ് എൻജിനുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. 2025 മുതൽ ലോകത്തെമ്പാടും ടാക്സി പ്രചാരത്തിലാകുമെന്നും കമ്പനി വ്യക്തമാക്കി. കാറിനേക്കാൾ അഞ്ചു മടങ്ങ് വേഗവും ബൈക്കിനേക്കാൾ കുറഞ്ഞ ശബ്ദവുമായിരിക്കും എയർക്രാഫ്റ്റിനുണ്ടാകുക.
അഞ്ചു സീറ്റുള്ള ഈ എയർക്രാഫ്റ്റിൽ ഗിയർബോക്സ്, പ്രൊപ്പല്ലർ, വാൽ, റഡർ എന്നിവയൊന്നുമില്ല, പരിസ്ഥിതിക്ക്  അപകടവുമില്ല, മലിനീകരണവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top