23 April Tuesday

നിർമിത ബുദ്ധിയിൽ സ്തനാർബുദം തിരിച്ചറിയാം

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

സ‌്ത്രീകളിലെ സ്തനാർബുദം തിരിച്ചറിയാൻ വൈകുന്നതാണ‌് ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവി‌ളി.  എന്നാൽ, ഡോക‌്ടർമാർക്ക‌് സഹായകമാകുംവിധം ഒരു സ‌്ത്രീയുടെ സ‌്തനാർബുദ സാധ്യതയെക്കുറിച്ച‌് പ്രവചിക്കാൻ കഴിയുമെന്ന്‌ ഒരുകൂട്ടം ഗവേഷകർ.  യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരുടെ സംഘമാണ‌് നിർമിതബുദ്ധി (എഐ) വഴി  ഒരു സ‌്ത്രീയുടെ  അഞ്ച‌ുവർ‌ഷത്തെ  മാമോഗ്രാം റിസൾട്ട്‌ ഉപയോഗിച്ച‌് ഭാവിയിൽ അവളുടെ  സ്തനാർബുദ സാധ്യത പ്രവചിക്കാനാകും എന്നാണ്‌ കണ്ടെത്തിയിരിക്കുന്നത‌്. 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ജേർണലിലാണ‌്  ഇത്തരമൊരു സാധ്യതയെക്കുറിച്ച‌് പരാമർശിച്ചിരിക്കുന്നത‌്.  സാധാരണയായി നടത്തിവരുന്ന
രോഗനിർണയ രീതികളേക്കാൾ കൂടുതൽ ഫലം ചെയ്യുന്നതാണ‌് നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഈ രീതി എന്നാണ‌് ഗവേഷകരുടെ വാദം.  രോഗം മൂർച്ഛിക്കുന്നതിന‌് മുമ്പുതന്നെ രോഗസാധ്യത തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുന്നതാകും ഭാവിയിൽ ഈ പഠനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top