26 April Friday

“ഏജന്റ‌് സ‌്മിത്ത‌്’ എത്തി, പണികിട്ടും

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

നിങ്ങളുടെ സ‌്മാർട്ട‌് ഫോണിലുള്ള ആപ്ലിക്കേഷനുകൾ ഒർജിനലാണോയെന്ന‌് പരിശോധിക്കണ്ട സമയമായി.   പുതുതായി കണ്ടെത്തിയ മാൽവെയർ "ഏജന്റ‌് സ‌്മിത്ത‌്’ ഇന്ത്യൻ സ‌്മാർട്ട‌് ഫോണുകളെയും ആക്രമിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിൽ 1.5 കോടി സ‌്മാർട്ട‌് ഫോണുകളില്‍ ഏജന്റ് സ്മിത്ത് നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ കാട്ടിത്തുടങ്ങിയെന്നാണ് കരുതുന്നത്. ലോകത്താകമാനം  2.5 കോടി സ്മാര്‍ട്ട് ഫോണുകളാണ‌് ആക്രമിക്കപ്പെട്ടിരിക്കുന്നത്.  ഫോണിൽ നിലവിലുള്ള ആപ്ലിക്കേഷനുകൾക്ക‌ു പകരം അവയുടെതന്നെ വ്യാജപതിപ്പുകൾ പുനഃസ്ഥാപിക്കുകയാണ‌് ഏജന്റ‌് സ‌്മിത്ത‌് ചെയ്യുന്നത‌്‌. കോപ്പി ക്യാറ്റ‌്, ഗൂ‌‌ളിഗാൻ, ഹമ്മിങ‌് ബാഡ‌് എന്നീ മാൽവെയറുകളോട‌് സാദൃശ്യം പുലർത്തുന്ന മാൽവെയറാണിത‌്.

ഇന്ത്യ, ഓസ്ട്രേലിയ, യുകെ, യുഎസ‌്എ, ബംഗ്ലാദേശ‌്, പാകിസ്ഥാൻ എന്നിവിടങ്ങളിലാണ‌് മാൽവെയർ വ്യാപിക്കുന്നത‌്. ഗൂഗിൾ പ്ലേ സ‌്റ്റോറിലെ 11 ആപ്ലിക്കേഷനിൽ ഏജന്റ‌് സ‌്മിത്ത‌് നിർമാതാക്കൾ മാൽവെയറുകളെ കടത്തിവിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top