19 April Friday

5ജി ഫോൺ ഇറക്കാൻ ആപ്പിളും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 6, 2018

 ദ്യ 5ജി ഐഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ‌് ടെക‌്നോളജി ഭീമനായ ആപ്പിളും. 2020ഓടെ ആപ്പിൾ 5ജി ഐഫോൺ പുറത്തിറക്കും. ഇന്റലിന്റെ 8161  5ജി മോഡം ചിപ്പ‌് ഉപയോഗിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. ഇതിനായി ഇന്റലും തയ്യാറെടുപ്പുകൾ തുടങ്ങി. ഇന്റലിന്റെ തന്നെ 10 നാനോമീറ്റർ ചിപ്പ‌് ഉപയോഗിച്ചായിരിക്കും മോഡം നിർമിക്കുക. ഇന്റലിനെ കൂടാതെ ക്വൽകമുമായും മീഡിയ ടെക്കുമായും ആപ്പിൾ ഇതിനകം സംസാരിച്ചു കഴിഞ്ഞു.  നേരത്തെ ഓപ്പൊ, സിയോമി, ഹ്യുവായ‌് തുടങ്ങിയ കമ്പനികൾ തങ്ങളുടെ  5ജി സ‌്മാർട‌് ഫോണുകൾ അടുത്ത വർഷം പുറത്തിറക്കുമെന്ന‌് നേരത്തേ പ്രഖ്യാപിച്ചിരുന്നു.  അടുത്ത വർഷം നടക്കുന്ന മൊബൈൽ ലോക കോൺഗ്രസിൽ 5ജി ഫോണുകൾ പുറത്തിറക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top