25 April Thursday

വാവെയ‌്ക്ക‌് റഷ്യൻ 5ജി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

 

വാവെയ‌് കമ്പനിയെ ഒതുക്കാനുള്ള അമേരിക്കൻ നീക്കത്തിന‌് തിരിച്ചടി നൽകി 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ റഷ്യ വാവെയ‌്‌യുമായി ധാരണയിലെത്തി.
റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എംടിഎസിനുവേണ്ടിയാണ‌് വാവെയ‌്‌യുമായി റഷ്യ കൈകോർക്കുന്നത‌്. ഇതിനുള്ള കരാർ കഴിഞ്ഞ ദിവസം ഇരുകമ്പനികളും ഒപ്പിട്ടു. ഇതിന്റെ ഭാഗമായി എംടിഎസിന‌് 5ജി നെറ്റ‌്‌വർക്ക‌് വാവെയ‌് ഒരുക്കും.  ഇതോടെ അമേരിക്ക 5 ജി സാങ്കേതിക വിദ്യയിൽ ചൈനയുടെയും റഷ്യയുടെയും പിന്നിലാകും.

ഇത‌് കടുത്ത സമ്മർദമാണ‌് അമേരിക്കയിലെ ഐടി മേഖലയിൽ നൽകുക. നിലവിലുള്ള സാഹചര്യമനുസരിച്ച‌് വാവെയ‌് ഒരുക്കുന്ന അതിവേഗ 5ജി സാങ്കേതികവിദ്യ അമേരിക്കയിലെ സാധാരണക്കാർക്ക‌് ലഭ്യമാകണമെങ്കിൽ  രണ്ടുവർഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

രാജ്യത്തിനുള്ളിൽമാത്രം നിലനിൽക്കുന്ന ബദൽ ഇന്റർനെറ്റ‌് സംവിധാനവും 5 ജി സാങ്കേതിക വിദ്യയും റഷ്യ കൈവരിക്കുന്നതോടെ ഇന്റർനെറ്റ‌് ലോകം പിളരാനുള്ള സാധ്യതയുമുണ്ട‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top