ഓവൽ> ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ വിജയലക്ഷ്യം. 444 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ചാണ് ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്‌തത്. സ്‌കോർ: ഓസ്‌ട്രേലിയ 469, 8–270; ഇന്ത്യ 296
ഒന്നാം ഇന്നിംഗ്‌സിൽ 173 റൺസ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പുറത്താവാതെ 66 റൺസെടുത്ത അലക്‌സ് ക്യാരി, മിച്ചൽ സ്റ്റാർക് (41), മർനസ് ലബുഷെയ്ൻ (41) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..