20 April Saturday

ലോകകപ്പ്‌ യോഗ്യത: ഉറുഗ്വേയെ തകർത്ത്‌ അർജന്റീന; ബ്രസീലിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

Photo Credit: Twitter/Selección Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരെ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിലാണ്‌ അർജൻ്റീനയുടെ ജയം. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ വിജയം.

ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ അർജൻ്റീനക്കായി ഗോൾനേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ ജയമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. 9 മത്സരങ്ങളായി ബ്രസീൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top