ബെലേം (ബ്രസീൽ)
തിരിച്ചടികൾ മറന്ന് പുതിയ തുടക്കത്തിന് ബ്രസീൽ ഒരുങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയയാണ് ആദ്യമത്സരത്തിൽ എതിരാളി. ബെലേമിലെ മാങ്കുവെറിയോ സ്‌റ്റേഡിയത്തിൽ നാളെ രാവിലെ 6.15നാണ് മത്സരം. 2003നുശേഷം ലോകകപ്പ് അന്യമാണ് അഞ്ചുതവണ ചാമ്പ്യൻമാരായ ബ്രസീലിന്. ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ഒന്നാമതായി യോഗ്യത നേടി പുറപ്പെടുമെങ്കിലും കഴിഞ്ഞകാലങ്ങളിൽ നിരാശമാത്രമായിരുന്നു. ഒടുവിൽ കഴിഞ്ഞവർഷം ഖത്തറിൽ ക്രൊയേഷ്യയോട് ക്വാർട്ടറിൽ വീണു. സൂപ്പർ താരങ്ങളുണ്ടായിട്ടും സമ്മർദഘട്ടങ്ങളിൽ തളർന്നു.
അടുത്തവർഷം നടക്കുന്ന കോപ അമേരിക്കയും 2026ലെ ലോകകപ്പും ലക്ഷ്യമിട്ട് മികച്ച തയ്യാറെടുപ്പാണ് ബ്രസീൽ നടത്തിയത്. വിഖ്യാത പരിശീലകൻ കാർലോ ആൻസെലോട്ടിയുമായി ധാരണയിലായി. നിലവിൽ റയൽ മാഡ്രിഡിന്റെ ചുമതല വഹിക്കുന്ന ആൻസെലോട്ടി കോപയ്‌ക്കുമുമ്പ് കാനറികളുടെ പരിശീലകവേഷത്തിൽ എത്തും. അതുവരെയും ഫെർണാണ്ടോ ഡിനിസാണ് കോച്ച്. അവസാന നാല് കളിയിൽ മൂന്നിലും തോറ്റാണ് ബ്രസീലിന്റെ വരവ്. പരിക്കുമാറിയെത്തുന്ന നെയ്‌മറിലാണ് പ്രതീക്ഷ. വിനീഷ്യസ് ജൂനിയർ, ഏദെർ മിലിറ്റാവോ എന്നിവർ പുറത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..