27 April Saturday
ആദ്യ കളി ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും , ഇന്ത്യ ഞായറാഴ്‌ച 
പാകിസ്ഥാനോട്‌

മിന്നലാകാൻ വനിതകൾ ; ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

വനിതാ ലോകകപ്പ് ടീമുകളുടെ ക്യാപ്റ്റൻമാർ അണിനിരന്നപ്പോൾ image credit bcci women twitter


കേപ്‌ടൗൺ
വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ നാളെ ദക്ഷിണാഫ്രിക്കയിൽ തുടക്കം. ലോകകപ്പിന്റെ എട്ടാംപതിപ്പ്‌ മൂന്ന്‌ നഗരങ്ങളിലായാണ്‌. 10 ടീമുകൾ അണിനിരക്കും. നാളെ രാത്രി 10.30ന്‌ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.

ടീമുകൾ രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലെത്തും. 23നും 24നും സെമിയാണ്‌. ഫൈനൽ 26ന്‌ നടക്കും. ഏഴുതവണ നടന്ന ലോകകപ്പിൽ അഞ്ച്‌ കിരീടം ഓസ്‌ട്രേലിയക്കാണ്‌. ഓരോതവണ ഇംഗ്ലണ്ടും വെസ്‌റ്റിൻഡീസും ജേതാക്കളായി. 2020ൽ നടന്ന അവസാന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാണ്‌ ഓസീസ്‌ കിരീടം നേടിയത്‌.

ഹർമൻപ്രീത്‌ കൗറിന്റെ നേതൃത്വത്തിലാണ്‌ ഇന്ത്യയുടെ 15 അംഗ ടീം. സ്‌മൃതി മന്ദാനയാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. ഇന്ത്യയുടെ ആദ്യകളി 12ന്‌ വൈകിട്ട്‌ 6.30ന്‌ പാകിസ്ഥാനെതിരെയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top