28 March Thursday

വനിതാ പ്രീമിയർ ലീഗ് : ഫൈനൽ തേടി 
മുംബൈ, യുപി ; ജയിക്കുന്ന ടീം ഫെെനലിൽ 26ന് 
ഡൽഹി ക്യാപിറ്റൽസിനോട്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

image credit wpl twitter


മുംബൈ
വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിന്റെ ഫൈനൽ തേടി മുംബൈ ഇന്ത്യൻസും യുപി വാരിയേഴ്‌സും ഇന്ന്‌ എലിമിനേറ്റർ പോരാട്ടത്തിന്‌. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. ലീഗ്‌ ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസ് ഇതിനകം ഫൈനലിൽ കടന്നു. 26നാണ്‌ ഫൈനൽ.

അപരാജിതരായിട്ടായിരുന്നു മുംബൈയുടെ തുടക്കം. തുടർച്ചയായ അഞ്ച്‌ മത്സരങ്ങൾ ജയിച്ചു. എന്നാൽ, യുപി ആ കുതിപ്പിന്‌ അവസാനമിട്ടു. അടുത്തകളിയിൽ ഡൽഹി ക്യാപിറ്റൽസിനോടും മുംബൈക്ക്‌ തോൽവി വഴങ്ങേണ്ടിവന്നു. അവസാന കളിയിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെയാണ്‌ തോൽപ്പിച്ചത്‌. ഹെയ്‌ലി മാത്യൂസും (8 കളിയിൽ 232 റൺ) ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറുമാണ്‌ (8 കളിയിൽ 230 റൺ) മുംബൈയുടെ പ്രധാന ബാറ്റർമാർ. ബൗളിങ്‌ നിര മികച്ചതാണ്‌. അമേലിയ കാർ, സയ്‌ക ഇഷാഖ്‌, ഹെയ്‌ലി മാത്യൂസ്‌ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

യുപി മൂന്നാംസ്ഥാനക്കാരായാണ്‌ പ്ലേ ഓഫിൽ എത്തിയത്‌. അവസാന കളിയിൽ ഡൽഹിയോട്‌ തോറ്റു. താഹില മഗ്രാത്തും ഗ്രേസ്‌ ഹാരിസുമാണ്‌ യുപിയുടെ പ്രധാന താരങ്ങൾ. 14 വിക്കറ്റുമായി പട്ടികയിൽ ഒന്നാമതുള്ള സോഫി എക്ലെസ്‌റ്റോണാണ്‌ ബൗളിങ്ങിൽ യുപിയുടെ ശക്തി. ഓൾറൗണ്ടർ ദീപ്തി ശർമ ഒമ്പത് വിക്കറ്റുമായി ബൗളിങ്നിരയ്--ക്ക് കരുത്തു നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top