19 December Friday

വനിതാ പ്രീമിയർ ലീഗ്: മുംബൈക്ക്‌ ആദ്യ തോൽവി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

Women's Premier League - WPL/facebook

മുംബൈ> വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്‌ ആദ്യ തോൽവി. യുപി വാരിയേഴ്‌സ്‌ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ 127ന്‌ പുറത്തായി. യുപി മൂന്ന്‌ പന്ത്‌ ശേഷിക്കെ ജയം നേടി. സിക്‌സർ പറത്തി സോഫി എക്ലെസ്‌റ്റോൺ (16) ആണ്‌ ജയം പൂർത്തിയാക്കിയത്‌. രണ്ട്‌ വിക്കറ്റും 13 റണ്ണും നേടിയ ദീപ്‌തി ശർമയാണ്‌ കളിയിലെ താരം.

രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ ഗുജറാത്ത്‌ ജയന്റ്‌സിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ നാലിന്‌ 188 റണ്ണെടുത്തു. ലൗറ വൂൾവാർട്‌റ്റ്‌ (42 പന്തിൽ 68), ആഷ്‌ലി ഗാർഡ്‌നെർ (26 പന്തിൽ 41) എന്നിവർ ഗുജറാത്തിനായി തിളങ്ങി. മറുപടിക്കെത്തിയ ബംഗളൂരു സോഫി ഡെവിന്റെ (36 പന്തിൽ 99) മിന്നുന്ന പ്രകടനത്തിൽ ജയം നേടി. 15.3 ഓവറിലാണ് ജയം.

തുടർച്ചയായ അഞ്ച്‌ ജയവുമായി പ്ലേ ഓഫ്‌ ഉറപ്പാക്കിയ മുംബൈയ്‌ക്ക്‌ യുപിക്കെതിരെ അടിതെറ്റി. 30 പന്തിൽ 35 റണ്ണടിച്ച ഹെയ്‌ലി മാത്യൂസും 19 പന്തിൽ 32 റൺ നേടിയ ഇസി വോങ്ങുംമാത്രം പൊരുതി. അവസാന പന്തിൽ അവസാന വിക്കറ്റും വീണു.  മറുപടിക്കെത്തിയ യുപിയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. എന്നാൽ, മുംബൈയുടെ ഫീൽഡിങ്‌ പിഴവുകൾ യുപിക്ക്‌ തുണയായി. മൂന്ന്‌ അനായാസ ക്യാച്ചുകളാണ്‌ മുംബൈ തുടർച്ചയായി വിട്ടുകളഞ്ഞത്‌.
ആറ്‌ പോയിന്റുമായി യുപി നാലാമ*താണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top