ടുറിൻ
വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ല്യോണിനെ വെല്ലാൻ ആരുമില്ല. നിലവിലെ ജേതാക്കളായ ബാഴ്‌സലോണയെ 3–-1ന് തകർത്ത് ല്യോൺ കിരീടം തിരികെപ്പിടിച്ചു.
എട്ടാംതവണയാണ് ഫ്രഞ്ച് ക്ലബ് യൂറോപ്പിന്റെ ചാമ്പ്യൻ ടീമാകുന്നത്. 2016 മുതൽ 2020 വരെ തുടർച്ചയായി അഞ്ചുവട്ടം കിരീടം ചൂടിയ ല്യോണിന് കഴിഞ്ഞ സീസണിൽ കാലിടറിയിരുന്നു. ഇറ്റലിയിലെ ടുറിനിൽ നടന്ന ഫൈനലിൽ അമാൻഡിനെ ഹെൻറി, ഏദ ഹെഗെർബെർഗ്, കാതറീന മകാരിയോ എന്നിവർ ല്യോണിനായി ലക്ഷ്യം കണ്ടു. സൂപ്പർതാരം അലെക്‌സിയ പുറ്റെലസാണ് ബാഴ്‌സയ്‌ക്കായി ഗോൾ മടക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..