20 April Saturday

കോഹ്‌ലി അതിവേഗം 12,000

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

image credit wikibio


കാൻബറ
ഏകദിന ക്രിക്കറ്റിൽ അതിവേഗം 12,000 റൺ തികയ്‌ക്കുന്ന ബാറ്റ്സ്‌മാനെന്ന ബഹുമതി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്. 242 ഇന്നിങ്സിലാണ് നേട്ടം. സച്ചിൻ ടെൻഡുൽക്കറെയാണ് (300 ഇന്നിങ്സ്) മറികടന്നത്. ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് 314 ഇന്നിങ്സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ  63 റൺ നേടിയ കോഹ്‌ലിയുടെ ആകെ റൺ 12,040 ആയി. 2008ലാണ് ഏകദിന അരങ്ങേറ്റം. മുപ്പത്തിരണ്ടുകാരന്റെ 251–ാംമത്സരമാണിത്. ഏകദിനത്തിലെ ആകെ റണ്ണിൽ കോഹ്‌ലി ആറാമതാണ്. 452 ഇന്നിങ്സിൽ 18,426 റണ്ണുമായി സച്ചിനാണ് മുന്നിൽ. കുമാര സങ്കക്കാര (14,234), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430), മഹേല ജയവർധനെ (12,650) എന്നിവരാണ് കോഹ്‌ലിക്കുമുന്നിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top