12 July Saturday

കോഹ്‌ലി വിജയം ; റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

image credit ipl twitter


ഹൈദരാബാദ്‌
വിരാട്‌ കോഹ്‌ലിയുടെ സെഞ്ചുറി റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്‌ അനിവാര്യമായ വിജയം സമ്മാനിച്ചു. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തകർത്തു. 63 പന്തിലാണ്‌ മുൻ ഇന്ത്യൻ ക്യാപ്‌റ്റന്റെ 100. അതിൽ 12 ഫോറും നാല്‌ സിക്‌സറും ഉൾപ്പെട്ടു.ആറാം ഐപിഎൽ സെഞ്ചുറിയാണ്‌. കൂടുതൽ സെഞ്ചുറിയെന്ന ക്രിസ്‌ ഗെയ്‌ലിന്റെ റെക്കോഡിനൊപ്പമെത്തി.

സ്‌കോർ: ഹൈദരാബാദ്‌ 5–-186, ബാംഗ്ലൂർ 2–-187 (19.2)

സഹ ഓപ്പണർ ഫാഫ്‌ ഡു പ്ലെസിസ്‌ 47 പന്തിൽ 71 റൺ നേടി. ഇരുവരും ഒന്നാംവിക്കറ്റിൽ അടിച്ചുകൂട്ടിയത്‌ 172 റൺ. മാക്‌സ്‌വെലും (5) ബ്രേസ്‌വെലും (4) വിജയം പൂർത്തിയാക്കി.

ദക്ഷിണാഫ്രിക്കൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ ഹെൻറിച്ച്‌ ക്ലാസെന്റെ സെഞ്ചുറിയാണ്‌ (51 പന്തിൽ 104) ഹൈദരാബാദിന്‌ മികച്ച സ്‌കോർ നൽകിയത്‌. എട്ട്‌ ഫോറും ആറ്‌ സിക്‌സറും അകമ്പടിയായി. ഹാരി ബ്രൂക്ക്‌ 19 പന്തിൽ 27 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രം 18 റണ്ണെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top