23 April Tuesday

ഈഗോ മാറ്റി യുവ ക്യാപ്റ്റന് കീഴില്‍ കോഹ്‌ലി കളിക്കണം; ഉപദേശവുമായി കപില്‍ ദേവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കപില്‍ ദേവ്/ ട്വിറ്റര്‍

മുബൈ> ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞ വിരാട്‌ കോഹ്‌ലിക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. നായകസ്ഥാനം വിട്ടുകൊടുക്കുന്നത് കോഹ്‌ലിക്ക് ഗുണം ചെയ്യുമെന്നും ഈഗോ മാറ്റിവെച്ച് കോഹ്ലി യുവ ക്യാപ്റ്റന് കീഴില്‍ കളിക്കണമെന്നും കപില്‍ ദേവ് ചൂണ്ടിക്കാട്ടി. സീനിയറായിരുന്ന സുനില്‍ ഗാവസ്‌കര്‍ തനിക്കു കീഴില്‍ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപില്‍ കോഹ്‌ലിക്കായി ഉപദേശം നല്‍കിയത്.

സുനില്‍ ഗാവസ്‌കര്‍ വരെ എന്റെ കീഴില്‍ കളിച്ചിട്ടുണ്ട്. കെ ശ്രീകാന്തിനും മുഹമ്മദ് അസ്‌ഹറുദ്ദീനും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എനിക്ക് ഈഗോയൊന്നുമുണ്ടായിരുന്നില്ല. ഈഗോ ഒഴിഞ്ഞ് ഒരു യുവ ക്യാപ്റ്റന് കീഴില്‍ കോഹ്‌ലിക്ക് കളിക്കാം. അത് കോഹ്‌ലിയെയും ഇന്ത്യന്‍ ക്രിക്കറ്റിനേയും സഹായിക്കുമെന്ന് കപില് ദേവ് പറഞ്ഞു.

അതേസമയം വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലില്‍ ബിസിസിഐ ഞെട്ടിയിരിക്കുകയാണ്. ട്വന്റി20, ഏകദിന ടീമുകളിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുപോലെ എളുപ്പമല്ല ടെസ്റ്റിലെ നായകനെ കണ്ടെത്തുന്നത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യ പരിഗണനയില്‍. ലോകേഷ് രാഹുലും ഋഷഭ് പന്തും ജസ്പ്രീത് ബുമ്രയുമെല്ലാം സാധ്യതയിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top