04 December Monday

പ്രിയപ്പെട്ട മാംബ നിനക്കായ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസ്‌ കിരീടനേട്ടം അമേരിക്കയുടെ വിഖ്യാത ബാസ്‌കറ്റ്‌ബോൾ താരമായിരുന്ന കോബി ബ്ര്യാന്റിന്‌ സമർപ്പിച്ച്‌ നൊവാക്‌ ജൊകോവിച്ച്‌. ‘എന്നേക്കും മാംബ’ എന്ന ടീ ഷർട്ട്‌ പ്രദർശിപ്പിച്ചാണ്‌ ജൊകോ ബ്ര്യാന്റിനെ അനുസ്‌മരിച്ചത്‌. 2020ൽ ഹെലികോപ്‌ടർ അപകടത്തിലാണ്‌ ബ്ര്യാന്റ്‌ കൊല്ലപ്പെടുന്നത്. മകളും മരിച്ചു.

‘കോബെ എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. ഞാൻ പരിക്കുകാരണം തിരിച്ചുവരാൻ കഷ്ടപ്പെടുന്ന സമയത്ത്‌ എന്നെ ഏറെ സഹായിച്ചിരുന്നു. കുറച്ചുവർഷങ്ങൾക്കുമുമ്പ്‌ കോബെ വിട്ടുപോയി. അദ്ദേഹത്തിന്റെ മകളും. അതെന്നെ ഏറെ വേദനിപ്പിച്ചു. കോബെ കളിക്കുമ്പോൾ അണിഞ്ഞിരുന്നത്‌ 24–-ാംനമ്പർ ജേഴ്‌സിയാണ്‌. ഈ 24–-ാംകിരീടം അതോർമിപ്പിക്കുന്നു–- ജൊകോവിച്ച്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top