28 May Sunday

അണ്ടർ 19 ഏകദിന ലോകകപ്പ്‌ : കുതിക്കാൻ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


ട്രിനിഡാഡ്‌
തുടർച്ചയായ മൂന്നാംജയം തേടി ഇന്ത്യ ഇന്നിറങ്ങും. അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ ഉഗാണ്ടയാണ്‌ എതിരാളി. ആദ്യ രണ്ട്‌ മത്സരവും നേടി സൂപ്പർ ലീഗ്‌ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യക്ക്‌ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി മുന്നേറുക എന്നതാണ്‌ ലക്ഷ്യം. വൈകിട്ട്‌ ആറരയ്‌ക്കാണ്‌ പോരാട്ടം.

കോവിഡ്‌ ബാധിച്ച ക്യാപ്‌റ്റൻ യാഷ്‌ ദൂൽ, വൈസ്‌ ക്യാപ്‌റ്റൻ ഷെയ്‌ഖ്‌ റഷീദ്‌ എന്നിവർ ഇന്ന്‌ കളിക്കില്ല. നിഷാന്ത്‌ സിന്ധുവിനുകീഴിൽത്തന്നെയാകും ഇന്നുമിറങ്ങുക. അഞ്ച് കരുതൽ താരങ്ങളെ ഇന്ത്യ നാട്ടിൽനിന്ന് എത്തിച്ചിട്ടുണ്ട്. യുഎഇയെ 189 റണ്ണിന്‌ തോൽപ്പിച്ച്‌ ഇംഗ്ലണ്ട്‌ അവസാന എട്ടിലെത്തി. ബംഗ്ലാദേശ്‌ ക്യാനഡയെയും പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാനെയും വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top