26 April Friday

അണ്ടർ 19 ലോകകപ്പ്‌ : ഇന്ത്യ ഇന്ന്‌ അയർലൻഡിനോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ട്രിനിഡാഡ്‌
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ജയം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാംമത്സരത്തിന്. അയർലൻഡാണ് എതിരാളികൾ. ആദ്യ കളിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിരുന്നു. അയർലൻഡ് ഉഗാണ്ടയെയും മറികടന്നു. റൺനിരക്കിൽ ഇന്ത്യയാണ് മുന്നിൽ. അയർലൻഡിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് അടുത്തഘട്ടം ഏറെക്കുറെ ഉറപ്പിക്കാം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. അഞ്ച് വിക്കറ്റെടുത്ത വിക്കി ഒസ്ട്വാലും നാല് വിക്കറ്റുമായി രാജ് ബാവയും തിളങ്ങി. ക്യാപ്റ്റൻ യാഷ് ദൂൽ ആണ് ബാറ്റർമാരിലെ മിടുക്കൻ. ആദ്യ കളിയിൽ ദൂലിന്റെ 82 റണ്ണാണ് നിർണായക ഘടകമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top