20 April Saturday

അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ : ഇന്ത്യക്ക്‌ രണ്ടാംജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

image credit bcci women twitter


ബെനോനി
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക്‌ രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന്‌ തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ്‌ കളിയിലെ താരം. ഷഫാലി 12 ഫോറും നാല്‌ സിക്‌സറുമടിച്ചു.

സ്‌കോർ: ഇന്ത്യ 3–-219, യുഎഇ 5–-97.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലിയും ശ്വേതാ സെഹ്‌റാവത്തും 111 റണ്ണടിച്ചു. 49 പന്തിൽ 74 റൺ നേടിയ ശ്വേത പുറത്തായില്ല. വിക്കറ്റ്‌കീപ്പർ റിച്ചാഘോഷ്‌ 29 പന്തിൽ 49 റൺ കണ്ടെത്തി. യുഎഇ നിരയിൽ 26 റണ്ണെടുത്ത മഹിക ഗൗറാണ്‌ ഉയർന്ന സ്‌കോറുകാരി. ഇന്ത്യ നാളെ അവസാന മത്സരത്തിൽ സ്‌കോട്‌ലൻഡിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top