24 April Wednesday

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ; ഫ്രാൻസിനെ 
ഗാംബിയ തകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


ബ്യൂണസ്‌ ഐറിസ്‌
അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽ ഫ്രാൻസിനെ ഗാംബിയ 2–-1ന്‌ തകർത്തു. ഉറുഗ്വേയെ 3–-2ന്‌ മറികടന്ന്‌ ഇംഗ്ലണ്ട്‌ പ്രീ ക്വാർട്ടറിലെത്തി.
ഗ്രൂപ്പ്‌ എഫിൽ തുടർച്ചയായ രണ്ടാംതോൽവിയോടെ അവസാനസ്ഥാനത്താണ്‌ ഫ്രാൻസ്‌. രണ്ട്‌ ജയവുമായി ഗാംബിയ മുന്നേറി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ദക്ഷിണ കൊറിയയും ഹോണ്ടുറാസും 2–-2ന്‌ പിരിഞ്ഞു. നാല്‌ പോയിന്റുള്ള കൊറിയയാണ്‌ രണ്ടാമത്‌.

അവസാനകളിയിൽ ഹോണ്ടുറസാണ്‌ ഫ്രാൻസിന്റെ എതിരാളികൾ. വൻ ജയം നേടിയാൽ മികച്ച മൂന്നാംസ്ഥാനക്കാരായ പ്രീ ക്വാർട്ടറിൽ കടക്കാനുള്ള സാധ്യത ഫ്രാൻസിനുണ്ട്‌.

ഗ്രൂപ്പ്‌ ഇയിൽ രണ്ട്‌ കളിയും ജയിച്ചാണ്‌ ഇംഗ്ലണ്ട്‌ മുന്നേറിയത്‌. മൂന്നുവീതം പോയിന്റുമായി ഉറുഗ്വേ രണ്ടാമതും ടുണീഷ്യ മൂന്നാമതുമാണ്‌.
ഇന്ന് ബ്രസീൽ നെെജീരിയയെ നേരിടും. ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റുമായി രണ്ടാമതാണ് ബ്രസീൽ. ഇന്ന് ജയിച്ചില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണത്തിന് മറ്റ് മത്സരഫലങ്ങൾ ആശ്രയിക്കേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top