27 April Saturday

ട്വന്റി 20 ; സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

ട്വന്റി–20 ലോകകപ്പിന്റെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യകളിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ചാമ്പ്യൻമാരായ വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാമത്തെ കളി. നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും. യോഗ്യതാ റൗണ്ടിൽ
നിന്ന് നാല് ടീമുകൾ സൂപ്പർ 12ലേക്ക് മുന്നേറി. ശ്രീലങ്ക,  ബംഗ്ലാദേശ്, സ്കോട്ലൻഡ് ടീമുകൾക്കൊപ്പം നമീബിയയും കടന്നു

ദുബായ്‌
യോഗ്യതാ പോരാട്ടങ്ങളും സന്നാഹമത്സരങ്ങളും പൂർത്തിയായി. ഇന്നുമുതൽ ട്വന്റി–20 ലോക കിരീടത്തിനായുള്ള പോരാട്ടം. ആവേശകരമായ സൂപ്പർ 12 മത്സരങ്ങൾ. ഇന്ത്യയുൾപ്പെടെ എട്ട്‌ ടീമുകൾ നേരിട്ട്‌ സൂപ്പർ 12ൽ എത്തിയപ്പോൾ ശ്രീലങ്ക, ബംഗ്ലാദേശ്‌, സ്‌കോട്‌ലൻഡ്‌, നമീബിയ ടീമുകൾ യോഗ്യത കളിച്ചെത്തി. ഇന്ന്‌ രണ്ട്‌ മത്സരങ്ങൾ. ആദ്യം ഓസ്‌ട്രേലിയ–-ദക്ഷിണാഫ്രിക്ക. രണ്ടാമത്തേത്‌ നിലവിലെ ചാമ്പ്യൻമാരായ വെസ്‌റ്റിൻഡീസും ഇംഗ്ലണ്ടും. ഇന്ത്യ നാളെ പാകിസ്ഥാനുമായി കളിക്കുന്നു.

ഇന്ത്യയായിരുന്നു ഈ ലോകകപ്പിന്റെ വേദി. എന്നാൽ കോവിഡിന്റെ പശ്‌ചാത്തലത്തിൽ ടൂർണമെന്റ്‌ യുഎഇയിലേക്ക്‌ മാറ്റി. ഐപിഎൽ മത്സരങ്ങളും യുഎഇയിലായിരുന്നു. ദുബായ്‌, അബുദാബി, ഷാർജ എന്നീ മൂന്ന്‌ വേദികളിലാണ്‌ മത്സരങ്ങൾ.

ഇന്ത്യ, പാകിസ്ഥാൻ, വെസ്‌റ്റിൻഡീസ്‌ ടീമുകളാണ്‌ സാധ്യതയിൽ മുമ്പിൽ. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ നേതൃത്വത്തിൽ കരുത്തുറ്റ നിരയുമായാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. രോഹിത്‌ ശർമ, ലോകേഷ്‌ രാഹുൽ, സൂര്യകുമാർ യാദവ്‌, ഇഷാൻ കിഷൻ, ഋഷഭ്‌ പന്ത്‌ എന്നിവർ ബാറ്റിങ്‌ നിരയിലും ജസ്‌പ്രീത്‌ ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ്‌ ഷമി, ശർദുൾ താക്കൂർ എന്നിവർ പേസ്‌ നിരയിലുമുണ്ട്‌. ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഹാർദിക്‌ പാണ്ഡ്യയും. ജഡേജയ്‌ക്കൊപ്പം സ്‌പിൻ വകുപ്പിൽ ആർ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരും ഉൾപ്പെടുന്നു. ഇതിൽ പാണ്ഡ്യ പന്തെറിയുന്നില്ലെങ്കിൽ ശർദുളിന്‌ ആദ്യ പതിനൊന്നിൽ അവസരം കിട്ടിയേക്കും. കന്നി ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ മഹേന്ദ്ര സിങ്‌ ധോണി ഉപദേശകനായി ടീമിനൊപ്പമുണ്ട്‌.

യുഎഇ പിച്ചുകളിൽ കൂടുതൽ കളിച്ച്‌ പരിചയമുള്ളത്‌ പാകിസ്ഥാൻ ടീമിനാണ്‌. ബാബർ അസം നയിക്കുന്ന ടീം കിരീട പ്രതീക്ഷയിലാണ്‌. വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ റിസ്വാനും ഫഖർ സമാനും ബാറ്റിങ്‌ നിരയ്‌ക്ക്‌ തിളക്കം നൽകുന്നു. ഷദാബ്‌ ഖാൻ, ഷഹീൻ അഫ്രീദി, ഹസൻ അലി തുടങ്ങിയ മികച്ച താരനിരയുണ്ട്‌ പാകിസ്ഥാന്‌.

നിലവിലെ ചാമ്പ്യൻമാരായ വിൻഡീസിന്‌ കൂറ്റനടിക്കാരുടെ സംഘമാണ്‌. കീറൺ പൊള്ളാർഡ്‌ നയിക്കുന്ന ടീമിൽ എവിൻ ലൂയിസ്‌, ഷിംറോൺ ഹെറ്റ്‌മെയർ, ആന്ദ്രേ റസെൽ, റോസ്‌റ്റൺ ചേസ്‌, ഡ്വെയ്‌ൻ ബ്രാവോ എന്നിവർക്കൊപ്പം ക്രിസ്‌ ഗെയ്‌ലും വിൻഡീസിന്‌ കരുത്തുനൽകുന്നു.
ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ ടീമുകളും ശക്തമായി രംഗത്തുണ്ട്‌.

ജേതാക്കൾക്ക്‌ 11.97 കോടി
ജേതാക്കൾക്ക്‌ കിരീടത്തിനുപുറമേ സമ്മാനത്തുകയായി 11.97 കോടി രൂപ ലഭിക്കും. റണ്ണറപ്പിന്‌ 5.98 കോടി. സെമിയിലെത്തിയാൽ 2.99 കോടി കിട്ടും.

33 കളികൾ, ഫെെനൽ നവംബർ 14ന്

ഗ്രൂപ്പ്‌ ഒന്ന്‌
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ്‌, *ഇംഗ്ലണ്ട്‌, ബംഗ്ലാദേശ്‌, ശ്രീലങ്ക

ഗ്രൂപ്പ്‌ രണ്ട്‌
ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്‌, അഫ്‌ഗാനിസ്ഥാൻ, സ്‌കോട്‌ലൻഡ്‌, നമീബിയ

മത്സരക്രമം (തീയതി, സമയം, സ്‌റ്റേഡിയം, ടീമുകൾ)

ഒക്‌ടോബർ 23 പകൽ 3.30 (അബുദാബി) ഓസ്‌ട്രേലിയ–-ദക്ഷിണാഫ്രിക്ക
രാത്രി 7.30 (ദുബായ്‌) ഇംഗ്ലണ്ട്‌–-വെസ്‌റ്റിൻഡീസ്‌

24:  പകൽ 3.30 (ഷാർജ) ശ്രീലങ്ക–-ബംഗ്ലാദേശ്‌
രാത്രി 7.30 (ദുബായ്‌) ഇന്ത്യ–-പാകിസ്ഥാൻ

25:  രാത്രി 7.30 (ഷാർജ) അഫ്‌ഗാനിസ്ഥാൻ–-സ്‌കോട്‌ലൻഡ്‌

26: പകൽ 3.30 (ദുബായ്‌) ദക്ഷിണാഫ്രിക്ക–-വെസ്‌റ്റിൻഡീസ്‌
രാത്രി 7.30 (ഷാർജ) പാകിസ്ഥാൻ–-ന്യൂസിലൻഡ്‌

27: പകൽ 3.30 (അബുദാബി) ഇംഗ്ലണ്ട്‌–-ബംഗ്ലാദേശ്‌
രാത്രി 7.30 (അബുദാബി) സ്‌കോട്‌ലൻഡ്‌–-നമീബിയ

28: രാത്രി 7.30 (ദുബായ്‌) ഓസ്‌ട്രേലിയ–-ശ്രീലങ്ക

29: പകൽ 3.30 (ഷാർജ) വെസ്‌റ്റിൻഡീസ്‌–-ബംഗ്ലാദേശ്‌
രാത്രി 7.30 (ദുബായ്‌) പാകിസ്ഥാൻ–-അഫ്‌ഗാനിസ്ഥാൻ

30: പകൽ 3.30 (ഷാർജ) ദക്ഷിണാഫ്രിക്ക–-ശ്രീലങ്ക
രാത്രി 7.30 (ദുബായ്‌) ഇംഗ്ലണ്ട്‌–-ഓസ്‌ട്രേലിയ

31: പകൽ 3.30 (അബുദാബി) അഫ്‌ഗാനിസ്ഥാൻ–-നമീബിയ
രാത്രി 7.30 (ദുബായ്‌) ഇന്ത്യ–-ന്യൂസിലൻഡ്‌

നവംബർ1: രാത്രി 7.30 (ഷാർജ) ഇംഗ്ലണ്ട്‌–-ശ്രീലങ്ക

2: പകൽ 3.30 (അബുദാബി) ദക്ഷിണാഫ്രിക്ക–-ബംഗ്ലാദേശ്‌
രാത്രി 7.30 (അബുദാബി) പാകിസ്ഥാൻ–-നമീബിയ

3:  പകൽ 3.30 (ദുബായ്‌) ന്യൂസിലൻഡ്‌–-സ്‌കോട്‌ലൻഡ്‌
രാത്രി 7.30 (അബുദാബി) ഇന്ത്യ–-അഫ്‌ഗാനിസ്ഥാൻ

4: പകൽ 3.30 (ദുബായ്‌) ഓസ്‌ട്രേലിയ–-ബംഗ്ലാദേശ്‌
രാത്രി 7.30 (അബുദാബി) വെസ്‌റ്റിൻഡീസ്‌–-ശ്രീലങ്ക

5: പകൽ 3.30 (ഷാർജ) ന്യൂസിലൻഡ്‌–-നമീബിയ
രാത്രി 7.30 (ദുബായ്‌) ഇന്ത്യ–-സ്‌കോട്‌ലൻഡ്‌

6: പകൽ 3.30 (അബുദാബി) *ഓസ്‌ട്രേലിയ–-വെസ്‌റ്റിൻഡീസ്‌
രാത്രി 7.30 (ഷാർജ) ഇംഗ്ലണ്ട്‌–-ദക്ഷിണാഫ്രിക്ക

7: പകൽ 3.30 (അബുദാബി) *ന്യൂസിലൻഡ്‌–-അഫ്‌ഗാനിസ്ഥാൻ
രാത്രി 7.30 (ഷാർജ) *പാകിസ്ഥാൻ–-സ്‌കോട്‌ലൻഡ്‌

8: രാത്രി 7.30 (ദുബായ്‌) ഇന്ത്യ–-നമീബിയ

10: രാത്രി 7.30 (അബുദാബി) ആദ്യ സെമി
11 രാത്രി 7.30 (ദുബായ്‌) രണ്ടാംസെമി

14: രാത്രി 7.30 (ദുബായ്‌) ഫൈനൽ
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top