24 April Wednesday

വിജയത്തുടർച്ചയിൽ ദ്രാവിഡ്‌-രോഹിത് കൂട്ടുകെട്ട്‌; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്‌ക്ക്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

image credit team india twitter

റാഞ്ചി> രാഹുൽ ദ്രാവിഡിനും രോഹിത് ശർമയ്ക്കും കീഴിൽ ഇന്ത്യക്ക് ആദ്യ പരമ്പര. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20യും ജയിച്ച് മൂന്ന്  മത്സര പരമ്പര 2–0ന് സ്വന്തമാക്കി. ദ്രാവിഡ് പരിശീലകനായതിനുശേഷമുള്ള ആദ്യ പരമ്പരയായിരുന്നു ഇന്ത്യക്ക്.

റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 6–153 റണ്ണെടുത്തു. ഇന്ത്യ ലോകേഷ് രാഹുൽ (49 പന്തിൽ 65)– ക്യാപ്റ്റൻ രോഹിത് ശർമ (36 പന്തിൽ 55‍)  സഖ്യത്തിന്റെ മികവിൽ ഏഴ് വിക്കറ്റിന് ജയിച്ചു. സ്കോർ: ന്യൂസിലൻഡ് 6–153, ഇന്ത്യ 3– 155 (17.2)

ആദ്യ ആറോവറിൽ 64 റണ്ണടിച്ച്‌ മുന്നേറിയ കിവികളെ സ്പിന്നർമാരായ  ആർ അശ്വിനും അക്‌സർ പട്ടേലും ചേർന്നാണ് ഒതുക്കിയത്.  പിന്നീടുള്ള 84 പന്തിൽ 89 റണ്ണടിക്കാനെ അവർക്കായുള്ളു.

അശ്വിനും അക്‌സറും ഓരോ വിക്കറ്റ്‌ നേടി. രണ്ട്‌ വിക്കറ്റ്‌ കുറിച്ച്‌ പേസർ ഹർഷൽ പട്ടേൽ അരങ്ങേറ്റം മികവുറ്റതാക്കി. രോഹിത്–രാഹുൽ കൂട്ടുകെട്ട് 117 റണ്ണാണ് നേടിയത്. രണ്ട് സിക്സറും ആറ് ഫോറും രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. രോഹിത് അഞ്ച് സിക്സറും ഒരു ഫോറും പായിച്ചു. നാളെയാണ് അവസാന മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top