20 April Saturday

തുർക്കിയിലെ ഭൂകമ്പം ; അട്‌സുവിനെ 
രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

image credit Christian Atsu twitter


ഇസ്‌താംബൂൾ
തുർക്കിയിലെ ഭൂകമ്പത്തിൽ കുടുങ്ങിപ്പോയ ഘാനയുടെ മുൻ ഫുട്ബോൾ താരം ക്രിസ്‌റ്റ്യൻ അട്‌സുവിനെ രക്ഷപ്പെടുത്തി. പരിക്കുകളോടെ കണ്ടെത്തിയ ഈ മുൻ ചെൽസി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുർക്കി ക്ലബ് ഹറ്റയ്‌സ്‌പോറിന്‌ കളിക്കുകയായിരുന്നു മുപ്പത്തൊന്നുകാരൻ.
തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിലാണ്‌ അട്‌സുവിനെ കണ്ടെത്തിയത്‌. അതേസമയം, ടീമിന്റെ സ്‌പോർട്ടിങ്‌ ഡയറക്ടർ ടാണെർ സവുട്ട്‌  കുടുങ്ങിക്കിടക്കുകയാണ്‌. ഭൂകമ്പം ഏറ്റവും നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ്‌ ഹറ്റയ്‌.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ചെൽസിക്കുപുറമെ ന്യൂകാസിൽ യുണൈറ്റഡ്‌, എവർട്ടൺ, ബോണിമൗത്ത്‌ ടീമുകൾക്കായും അട്‌സു കളിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top