ബാങ്കോക്ക്
തായ്‌ലൻഡ് ഓപ്പൺ സൂപ്പർ ബാഡ്‌മിന്റണിൽ മലയാളി യുവതാരം കിരൺ ജോർജിന്റെ കുതിപ്പ് തുടരുന്നു. ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്ത് ക്വാർട്ടറിൽ കടന്നു. സ്‌കോർ: 21-–-11, 21-–-19. മലേഷ്യ മാസ്‌റ്റേഴ്‌സിലെ റണ്ണറപ്പായ വെങ് ഹോങ്ങിനെതിരെ തകർപ്പൺ പ്രകടനമാണ് കിരൺ നടത്തിയത്. തുടക്കംതൊട്ടേ ആധിപത്യം പുലർത്തി. ലോക ഒമ്പതാംനമ്പറുകാരൻ ചൈനയുടെ ഷി യു ഖിയെ വീഴ്‌ത്തിയാണ് ഇരുപത്തിമൂന്നുകാരൻ പ്രീ ക്വാർട്ടറിൽ എത്തിയത്. കൊച്ചി സ്വദേശിയായ കിരൺ പ്രകാശ് പദുക്കോൺ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ ലക്ഷ്യ സെന്നും ക്വാർട്ടറിൽ കടന്നു. ചൈനയുടെ ലി ഷി ഫെങ്ങിനെയാണ് മറികടന്നത് (21–-17, 21–-15). വനിതകളിൽ സൈന നെഹ്‌വാളും അഷ്‌മിത ചാലിഹയും പുറത്തായി. പുരുഷ ഡബിൾസിൽ സ്വർണപ്രതീക്ഷയായിരുന്ന സ്വാതിക് സായിരാജ് രങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യവും മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..