26 April Friday

സൂപ്പർ കപ്പ്‌ : യോഗ്യതാ മത്സരം മഞ്ചേരിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


മലപ്പുറം
സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ട്‌ മത്സരം ഏപ്രിൽ മൂന്നുമുതൽ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടക്കും. 10 ഐ ലീഗ്‌ ടീമുകൾ യോഗ്യതാ മത്സരത്തിൽ മാറ്റുരയ്‌ക്കും. സൂപ്പർ കപ്പിൽ ഐഎസ്‌എല്ലിലെ 11 ടീമുകളും ഐ ലീഗിലെ അഞ്ച്‌ ടീമുകളുമാണ്‌ മത്സരിക്കുക. ഐ ലീഗ്‌ ജേതാക്കളായ പഞ്ചാബ്‌ എഫ്‌സിക്ക്‌ നേരിട്ട്‌ യോഗ്യതയുണ്ട്‌. ബാക്കിയുള്ള നാല്‌ ടീമുകളെ കണ്ടെത്താനാണ്‌ യോഗ്യതാ മത്സരം. മൂന്നിന്‌ ആദ്യമത്സരം ഐ ലീഗിലെ ഒമ്പതാംസ്ഥാനക്കാരായ രാജസ്ഥാൻ യുണൈറ്റഡും പത്താംസ്ഥാനക്കാരായ നെരോക എഫ്‌സിയും തമ്മിലാണ്‌.

സൂപ്പർ കപ്പ്‌ ഗ്രൂപ്പ്‌ എ, സി മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും  ഗ്രൂപ്പ്‌ ബി, ഡി മത്സരം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലുമാണ്‌. എട്ടിന്‌ കോഴിക്കോട്ടും ഒമ്പതിന്‌ പയ്യനാടും മത്സരം ആരംഭിക്കും. വൈകിട്ട്‌ അഞ്ചിനും രാത്രി എട്ടരയ്‌ക്കുമാണ്‌ കളി. എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള ഫൈനൽ മത്സരം ഏപ്രിൽ നാലിന്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടക്കും. രാത്രി എട്ടരയ്‌ക്ക്‌ മുബൈ എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും തമ്മിലാണ്‌ മത്സരം.

യോഗ്യതാ മത്സരക്രമം
ഏപ്രിൽ 3–   രാജസ്ഥാൻ യുണൈറ്റഡ്‌ –- നെരോക എഫ്‌സി (രാത്രി 8.30)
ഏപ്രിൽ 5–  ശ്രീനിധി ഡെക്കാൻ–- ആദ്യ കളിയിലെ ജേതാക്കൾ (വൈകിട്ട്‌ 5)
ഗോകുലം എഫ്‌സി–- മുഹമ്മദൻസ്‌ സ്‌പോട്ടിങ്‌ (രാത്രി 8)
ഏപ്രിൽ 6–   ട്രാവു എഫ്‌സി–- ഐസ്വാൾ (വൈകിട്ട്‌ 5)
റിയൽ കശ്‌മീർ–-ചർച്ചിൽ ബ്രദേഴ്‌സ്‌ (രാത്രി 8.30)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top