20 April Saturday

സുബ്രതോ കപ്പ് ഫുട്ബോൾ; മലപ്പുറം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

മലപ്പുറം> സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കൾ. കോഴിക്കോടിനെ മൂന്ന്- പൂജ്യത്തിന് പരാജയപ്പെടുത്തിയാണ് മലപ്പുറം ജയിച്ചത്. മലപ്പുറത്തിന് വേണ്ടി അമൽ ഷൈൻ, അദ്നാൻ, അക്ഷയ് എന്നിവർ ​ഗോൾ അടിച്ചു. മലപ്പുറത്തിന് വേണ്ടി എംഐസി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിക്കലും കോഴിക്കോടിനു വേണ്ടി സാമൂതിരി എച്ച് എസ് തളി സ്കൂളുമാണ് മത്സരിച്ചത്.

വിജയികൾക്ക് സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ അനീഷ് വിജയൻ ട്രോഫി നൽകി. സി സുരേഷ്, ആർ കെ ബിനു, കെ മജീദ്, വി രൺജിത്ത്, മുഹമ്മദ് ശരീഫ്, മുജീബ് തുടങ്ങിയവർ പങ്കെടുത്തു. ദേശീയ സുബ്രതോ ഫുട്ബോൾ ടൂർണെമെന്റിൽ കേരളത്തിനു വേണ്ടി എം ഐ സി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിക്കൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top