മലപ്പുറം
സംസ്ഥാന സീനിയർ ഫുട്‌ബോളിൽ തൃശൂർ ജേതാക്കളായി. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കണ്ണൂരിനെ 2–-1ന് തോൽപ്പിച്ചു. തൃശൂരിന്റെ നാലാംകിരീടമാണ്. വി എച്ച് മിഥിലാജും ബിജേഷ് ടി ബാലനും വിജയികൾക്കായി ഗോളടിച്ചു. ക്യാപ്റ്റൻ റിസ്‌വാനലി കണ്ണൂരിന്റെ ആശ്വാസഗോൾ നേടി. ബിജേഷാണ് മത്സരത്തിലെ താരം.
ലൂസേഴ്സ് ഫൈനലിൽ, രണ്ട് ഗോളിന് ഇടുക്കിയെ തോൽപ്പിച്ച് ആതിഥേയരായ മലപ്പുറം മൂന്നാംസ്ഥാനം നേടി. മുഹമ്മദ് നിഷാമും ജിനു ബാലകൃഷ്ണനുമാണ് ഗോൾ നേടിയത്. മുഹമ്മദ് നിഷാമാണ് കളിയിലെ താരം. തിരുവനന്തപുരത്തിന്റെ മുന്നേറ്റക്കാരൻ നിജോ ഗിൽബർട്ട് ടൂർണമെന്റിലെ മികച്ചതാരവും മലപ്പുറത്തിന്റെ മുഹമ്മദ് അസ്‌കർ മികച്ച ഗോളിയുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..