29 March Friday

ട്രാക്കുണർന്നു ; ആദ്യ ദിനം 
3 റെക്കോഡ്

ജിജോ ജോർജ്‌Updated: Sunday Dec 4, 2022


തിരുവനന്തപുരം
രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ ആവേശകരമായ തുടക്കം. കായികപ്രതിഭകളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കായികോത്സവത്തിന്‌ തിരിതെളിച്ചു.  ആദ്യദിനം ദേശീയ റെക്കോഡിനേക്കാൾ മികച്ച ഒരു പ്രകടനമുൾപ്പെടെ മൂന്ന്‌ മീറ്റ്‌ റെക്കോഡ്‌ പിറന്നു. സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ്‌ ത്രോയിൽ കാസർകോട്‌ ചീമേനി ജിഎച്ച്‌എസ്‌എസിലെ അഖില രാജു (43.40 മീറ്റർ), ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസിലെ ശിവദേവ്‌ രാജീവ്‌ (4.07 മീറ്റർ), ജൂനിയർ ഷോട്ട്‌പുട്ടിൽ കാസർകോട്‌ ഇളമ്പച്ചി ജിസിഎസ്‌ ജിഎച്ച്‌എസ്‌എസിലെ വി എസ്‌ അനുപ്രിയ (15.73 മീറ്റർ) എന്നിവരാണ്‌ മീറ്റ്‌ റെക്കോഡുകൾ കുറിച്ചത്‌. അനുപ്രിയയുടെ പ്രകടനം ദേശീയ റെക്കോഡിനേക്കാൾ മികച്ചതാണ്‌.

ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ്‌ മത്സരം. പകലും രാത്രിയും മത്സരമുണ്ടെന്ന പ്രത്യേകതയും ഈ വർഷത്തെ മേളയ്‌ക്കുണ്ട്‌. നിലവിലെ ജേതാക്കളായ പാലക്കാട്‌ ആദ്യദിനത്തിൽത്തന്നെ മുന്നേറ്റം തുടങ്ങി. 67 പോയിന്റാണ്‌ പാലക്കാട്‌ സ്വന്തമാക്കിയത്‌. 34 പോയിന്റോടെ എറണാകുളം രണ്ടാമതും 21 പോയിന്റോടെ കോട്ടയം മൂന്നാമതുമാണ്‌. പതിവുപോലെ മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളാണ്‌ മുന്നിൽ.                                    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top