18 September Thursday
പാലക്കാട്‌ മുന്നേറുന്നു

സംസ്ഥാന സ്‌കൂൾ കായികോത്സവം : രണ്ടാംനാളിൽ ഐഡിയൽ കുതിപ്പ്‌

ജിജോ ജോർജ്‌Updated: Monday Dec 5, 2022

സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട് കുട്ടമത്ത്‌ ജിഎച്ച്‌എസിലെ പാർവണ ജിതേഷ് റെക്കോഡ് നേടുന്നു ഫോട്ടോ: ജി പ്രമോദ്‌


തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ രണ്ടാംനാളിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിന്റെ അപ്രതീക്ഷിത കുതിപ്പ്‌. രണ്ടാംദിനത്തിൽ അഞ്ച്‌ സ്വർണമാണ്‌ കൊയ്‌തത്‌. മൂന്നുവീതം വെള്ളിയും വെങ്കലവും നേടി സ്‌കൂൾ വിഭാഗത്തിൽ ഐഡിയൽ ഒന്നാംസ്ഥാനത്തേക്ക്‌ കുതിച്ചുകയറി. നിലവിലെ ചാമ്പ്യൻ സ്‌കൂളായ കോതമംഗലം മാർ ബേസിൽ നാല്‌ സ്വർണവും മൂന്ന്‌ വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി 30 പോയിന്റുമായി രണ്ടാമതാണ്‌. മൂന്ന്‌ സ്വർണവും നാല്‌ വെള്ളിയും വെള്ളിയും ഒരു വെങ്കലവുമായി കല്ലടി എച്ച്‌എസ്‌ കുമരംപുത്തൂർ (28) മൂന്നാമതുമാണ്‌.

അതിനിടെ പാലക്കാട്‌ ജില്ല മുന്നേറ്റം തുടരുകയാണ്‌. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവുതെളിയിച്ചാണ്‌ കുതിപ്പ്‌. 45 ഇനങ്ങൾ പൂർത്തിയാപ്പോൾ 109 പോയിന്റാണ്‌ പാലക്കാടിന്‌. എറണാകുളം (54) രണ്ടാമതും മലപ്പുറം (45), കോഴിക്കോട്‌ (36), കോട്ടയം (35) ജില്ലകളാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ. മേളയുടെ രണ്ടാംദിനത്തിൽ സബ്‌ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട്‌ കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസിലെ പാർവണ ജിതേഷ്‌ (10.11 മീറ്റർ) മീറ്റ്‌ റെക്കോഡ്‌ കുറിച്ചു. ഇതോടെ മേളയിൽ നാല്‌ മീറ്റ്‌ റെക്കോഡുകളായി. മൂന്നാംദിനമായ തിങ്കളാഴ്‌ച 29 ഫൈനലുകൾ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top