19 December Friday
സംസ്ഥാന സീനിയർ ഫുട്‌ബോളിൽ മലപ്പുറവും 
തൃശൂരും 
സെമിയിൽ

ജൂനിയർ ഫുട്‌ബോൾ : കണ്ണൂരിന്‌ 
കിരീടം

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോളിൽ ജേതാക്കളായ 
കണ്ണൂർ ടീം അംഗങ്ങൾ കോച്ച് കെ എം രാജേഷിനെ ആലിംഗനം ചെയ്യാൻ ഓടിയെത്തിയപ്പോൾ /ഫോട്ടോ: സുരേന്ദ്രൻ മടിക്കെ


തൃക്കരിപ്പൂർ
സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ കിരീടം കണ്ണൂർ സ്വന്തമാക്കി. ഫൈനലിൽ തൃശൂരിനെ 5–-1ന്‌ തകർത്തു. പന്തടക്കത്തിലും  പ്രതിരോധത്തിലും മുന്നേറ്റത്തിലും നിറഞ്ഞാടിയ കണ്ണൂരിനായി ജിഷിന ഷിബു രണ്ടും സുബി, അനു ആർ ലോപ്പസ്, അഖില എന്നിവർ ഓരോഗോളും നേടി. തൃശൂരിന്റെ ആശ്വാസഗോൾ ഗൗരിയുടേതാണ്‌.

മികച്ച കളിക്കാർക്കുള്ള എല്ലാ പുരസ്‌കാരവും കണ്ണൂരിനാണ്‌. ജിഷിന ഷിബു (ടൂർണമെന്റിലെ താരം), എം കെ അനന്യ (ഗോൾകീപ്പർ),  കീർത്തി സുരേഷ് (പ്രതിരോധം), അഖില (മുന്നേറ്റം) എന്നിവരാണ്‌ ബഹുമതി നേടിയത്‌. കാസർകോടിന്റെ അഹന വെങ്ങാട്ട്‌ 13 ഗോളോടെ ടോപ് സ്‌കോററായി. കാസർകോട് രണ്ട്‌ ഗോളിന്‌ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി.

സംസ്ഥാന സീനിയർ ഫുട്‌ബോളിൽ മലപ്പുറവും 
തൃശൂരും 
സെമിയിൽ
സംസ്ഥാന സീനിയർ ഫുട്‌ബോളിൽ മലപ്പുറവും തൃശൂരും സെമിഫൈനലിൽ കടന്നു. ആതിഥേയരായ മലപ്പുറം ഒന്നിനെതിരെ രണ്ടു ഗോളിന്‌ കോട്ടയത്തെ കീഴടക്കി. മലപ്പുറത്തിനായി കെ ജുനൈൻ, അക്‌മൽ ഷാൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോട്ടയത്തിന്റെ ആശ്വാസഗോൾ സിസർകട്ടിലൂടെ ക്യാപ്‌റ്റൻ മുഹമ്മദ്‌ സാലിയാണ്‌ കണ്ടെത്തിയത്‌.

തൃശൂർ രണ്ടിനെതിരെ മൂന്ന്‌ ഗോളിനാണ്‌ പാലക്കാടിനെ കീഴടക്കിയത്‌. വ്യാഴം വൈകിട്ട്‌ നാലിന്‌ നടക്കുന്ന ആദ്യ സെമിയിൽ കണ്ണൂർ ഇടുക്കിയെ നേരിടും. വെള്ളി വൈകിട്ട്‌ നാലിന്‌ മലപ്പുറത്തിന്‌ തൃശൂരാണ്‌ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top