തേഞ്ഞിപ്പലം (മലപ്പുറം)
കനത്തമഴയിലും അഞ്ച് മീറ്റ് റെക്കോഡുകൾ തകർത്ത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന് തുടക്കം. കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ 47 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട് മുന്നിൽ (201.5 പോയിന്റ്).
അണ്ടർ 14 ആൺകുട്ടികളുടെ ജാവലിൻത്രോയിൽ (കിഡ്സ്) തിരുവനന്തപുരത്തിന്റെ ബി അനന്തൻ, പെൺകുട്ടികളിൽ കോട്ടയത്തിന്റെ അബിയ ആൻ ജിജി, അണ്ടർ 14 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വയനാടിന്റെ എൻ എസ് കാർത്തിക്, അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാടിന്റെ പി അഭിറാം, അണ്ടർ 20 ആൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ബിലിൻ ജോർജ് ആന്റോ എന്നിവരാണ് റെക്കോഡിട്ടത്. ഇന്ന് 43 ഫൈനൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..