23 April Tuesday
ഡിവില്ലിയേഴ്‌സ്‌ 33 പന്തിൽ 73*

‘എബിഡി’ ഡാ... ബാംഗ്ലൂർ 82 റണ്ണിന്‌ കൊൽക്കത്തയെ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


ഷാർജ
മുപ്പത്താറാംവയസ്സിലും ചോരാത്ത വീര്യവുമായി എ ബി ഡിവില്ലിയേഴ്‌സ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ ഉയർത്തി. ഐപിഎൽ ക്രിക്കറ്റിൽ 33 പന്തിൽ 73 റണ്ണുമായി ‘എബിഡി’ നിറഞ്ഞാടിയപ്പോൾ ബാംഗ്ലൂർ 82 റണ്ണിന്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ തോൽപ്പിച്ചു. സ്‌കോർ: ബാംഗ്ലൂർ 2–-194, കൊൽക്കത്ത 9–-112.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂർ 15 ഓവറിൽ 111 റണ്ണുമായി പരുങ്ങിയപ്പോൾ ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ കൊടുങ്കാറ്റുണ്ടായി. അഞ്ച്‌ ഫോറും ആറ്‌ സിക്‌സറും പിറന്നു. അവസാന അഞ്ച്‌ ഓവറിൽ നേടിയത്‌ 83 റൺ. മൂന്നാംവിക്കറ്റിൽ ഡിവില്ലിയേഴ്‌സും ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയും (28 പന്തിൽ 33) 100 റൺ തികച്ചു. ദേവ്‌ദത്ത്‌ പടിക്കൽ 23 പന്തിൽ 32 റണ്ണെടുത്തു. 

വിജയത്തിലേക്ക്‌ ബാറ്റേന്താൻ ഒരിക്കലും കൊൽക്കത്തയ്‌ക്കായില്ല. ബാംഗ്ലൂർ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഓപ്പണർ ശുഭ്‌മാൻ ഗിൽ (34) മാത്രമാണ്‌ പിടിച്ചുനിന്നത്‌. 38 റണ്ണെടുക്കുന്നതിടെ ആറ്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട്‌ ടീം കുഴപ്പത്തിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top