20 April Saturday
റയൽ മാഡ്രിഡ് 0 
റയൽ സോസിഡാഡ്‍ 0

സ്‌പാനിഷ് ലീഗ് ഫുട്ബോൾ : സമനില, 
റയലിന്‌ നിരാശ , ബാഴ്സലോണ പട്ടികയിൽ അഞ്ച് പോയിന്റ് മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

image credit Laliga twitter



സാന്റിയാഗോ ബെർണബ്യു
റയൽ സോസിഡാഡിനോട്‌ ഗോളില്ലാസമനില വഴങ്ങിയതോടെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ തിരിച്ചടി. കിരീടം നിലനിർത്താനുള്ള പോരിൽ ബാഴ്‌സലോണയ്‌ക്ക്‌ അഞ്ച്‌ പോയിന്റ്‌ പിന്നിലായി. 18 മത്സരത്തിൽ 42 പോയിന്റാണ്‌ റയലിന്‌. ബാഴ്‌സയ്‌ക്കാകട്ടെ 47. ജിറോണയ്‌ക്കെതിരെ നേടിയ ജയമാണ്‌ ബാഴ്‌സയ്‌ക്ക്‌ മുതൽക്കൂട്ടായത്‌. 20 കളി ബാക്കിയുണ്ട്‌.

സോസിഡാഡ്‌ ഗോൾകീപ്പർ അലെക്‌സ്‌ റെമിറോയുടെ തകർപ്പൻ പ്രകടനമാണ്‌ റയലിന്റെ ജയം അകറ്റിയത്‌. വിനീഷ്യസ്‌ ജൂനിയർ തൊടുത്ത മൂന്ന്‌ ഷോട്ടുകൾ റെമിറോ രക്ഷപ്പെടുത്തി. ലക്ഷ്യത്തിലേക്ക്‌ 27 തവണ പന്തയച്ചിട്ടും ഫലമുണ്ടായില്ല. 60–-ാംമിനിറ്റിൽ സോസിഡാഡിന്റെ തകേഫുസ കുബോയുടെ ശ്രമം റയൽ ഗോളി തിബൗ കുർട്ടോ നിഷ്‌പ്രഭമാക്കി. 39 പോയിന്റുള്ള സോസിഡാഡ്‌ മൂന്നാമതാണ്‌. വ്യാഴാഴ്‌ച വലെൻസിയക്കെതിരെയാണ്‌ റയലിന്റെ അടുത്ത മത്സരം. മറ്റൊരു കളിയിൽ ഒസാസുനയെ ഒരു ഗോളിന്‌ വീഴ്‌ത്തി അത്‌ലറ്റികോ മാഡ്രിഡ്‌ നാലാംസ്ഥാനത്തേക്ക്‌ മുന്നേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top