18 December Thursday

വനിതാ പ്രീമിയർ ലീഗിൽ വെടിക്കെട്ടുമായി 
സോഫിയ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

സോഫിയ ഡംഗ്ലെ image credit gujarat giants twitter

മുംബെെ
ബാറ്റിൽ വെടിക്കെട്ടുമായി ഇംഗ്ലീഷ്‌ ബാറ്റർ സോഫിയ ഡംഗ്ലെ നിറഞ്ഞപ്പോൾ ഗുജറാത്ത്‌ ജയന്റ്‌സിന്‌ കൂറ്റൻ സ്‌കോർ. വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 201 റണ്ണെടുത്തു. ലീഗിലെ വേഗതയേറിയ അരസെഞ്ചുറി കണ്ടെത്തിയ സോഫിയ 28 പന്തിൽ 65 റണ്ണടിച്ചു. 18 പന്ത്‌ മതിയായിരുന്നു അമ്പതിലെത്താൻ. ഇന്ത്യൻ താരം ഹർലിൻ ഡിയോളും (45 പന്തിൽ 67) ഗുജറാത്തിനായി മിന്നി.

ആദ്യ രണ്ട്‌ കളിയും തോറ്റാണ്‌ ഇരുടീമുകളും എത്തുന്നത്‌. ടോസ്‌ നേടിയ ഗുജറാത്ത്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എസ്‌ മേഘ്‌നയെ (8) വേഗം നഷ്ടമായെങ്കിലും സോഫിയയും ഹർലിനും ഗുജറാത്തിനെ നയിച്ചു. രണ്ടാംവിക്കറ്റിൽ ഇരുവരും 60 റൺ ചേർത്തു. മൂന്ന്‌ സിക്‌സറും 11 ഫോറും ഉൾപ്പെട്ടതാണ്‌ സോഫിയയുടെ ഇന്നിങ്‌സ്‌. ഹർലിൻ ഒരു സിക്‌സും ഒമ്പത്‌ ബൗണ്ടറിയും പായിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top