20 April Saturday

വനിതാ ഫുട്‌ബോളിന്‌ നാലിടത്ത്‌ കിക്കോഫ്‌; കേരളം ഇന്ന്‌ മിസോറമിനോട്‌

സ്വന്തം ലേഖികUpdated: Sunday Nov 28, 2021

കോഴിക്കോട്‌ > ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിലെ നാലുവേദികളിൽ തുടക്കം. കേരളം മിസോറമുമായി ഏറ്റുമുട്ടും. പകൽ 2.30ന്‌  കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം.

ദേശീയതാരമായ ടി നിഖിലയുടെ നേതൃത്വത്തിൽ 2006ൽ കൈവിട്ട കിരീടം തിരികെപ്പിടിക്കാൻ കേരളം ഇറങ്ങുന്നത്‌.  ‘നല്ല എതിരാളികളാണ് ഗ്രൂപ്പിലുള്ളത്‌. ആക്രമിച്ച്‌ കളിക്കും. ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല’–- കോച്ച്‌ അമൃത അരവിന്ദ്‌ വല്ല്യാത്ത്‌ പറഞ്ഞു.

കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ ജിയിൽ ഉത്തരാഖണ്ഡും മധ്യപ്രദേശുമുണ്ട്‌. 30ന്‌ രാവിലെ 9.30ന്‌  ഉത്തരാഖണ്ഡിനെയും ഡിസംബർ രണ്ടിന്‌ മധ്യപ്രദേശിനെയും നേരിടും. ഡിസംബർ ഒമ്പതിന്‌ ഇതേ വേദിയിലാണ്‌ ഫൈനൽ. 

മുപ്പത്തൊന്ന്‌  ടീമുകൾ പങ്കെടുക്കും. മഴക്കെടുതിയിൽപ്പെട്ടതിനാൽ ത്രിപുര പിന്മാറി.  മണിപ്പുർ നിലവിലെ ചാമ്പ്യൻമാരും ഒഡിഷ റണ്ണറപ്പുമാണ്‌. ഡിസംബർ ഒമ്പതിനാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top