27 April Saturday

സീനിയർ വനിതാ ഫുട്ബോൾ : രേഷ്‌മയ്ക്ക് ഹാട്രിക് ,
 കേരളത്തിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ഹൽദ്വാനി (ഉത്തരാഖണ്ഡ്‌)
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ രണ്ടാംജയം. ആതിഥേയരായ ഉത്തരാഖണ്ഡിനെ 6–-2ന്‌ തോൽപ്പിച്ചു. പി രേഷ്‌മ ഹാട്രിക്‌ നേടി. ഫെമിനാ രാജ്‌, സി സിവിഷ, പി മാളവിക എന്നിവർ പട്ടിക പൂർത്തിയാക്കി. തൃശൂരിൽ പ്ലസ്‌ടു വിദ്യാർഥിയായ മുന്നേറ്റക്കാരി രേഷ്‌മയ്‌ക്ക്‌ രണ്ടു കളിയിൽ അഞ്ച്‌ ഗോളായി.

ഉത്തരാഖണ്ഡിനായി അദിതി പർമാറും അഞ്‌ജന ഥാപ്പയും ഗോളടിച്ചു. കേരളം അവസാന അഞ്ചു മിനിറ്റിലാണ്‌ മൂന്ന്‌ ഗോൾ കണ്ടെത്തിയത്‌. ആദ്യകളിയിൽ പുതുച്ചേരിയെ ആറ്‌ ഗോളിന്‌ പരാജയപ്പെടുത്തിയിരുന്നു. അടുത്ത കളി ഞായറാഴ്‌ച മഹാരാഷ്‌ട്രയ്‌ക്കെതിരെയാണ്‌. ചണ്ഡീഗഢ്‌, മിസോറം ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top