20 April Saturday

സന്തോഷ്‌ ട്രോഫി : ബിനോയും പുരുഷോത്തമനും വീണ്ടും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

ബിനോ ജോർജ്‌ / ടി ജി പുരുഷോത്തമൻ


കൊച്ചി
സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി ബിനോ ജോർജ്‌ തുടരും. സഹപരിശീലകനായ ടി ജി പുരുഷോത്തമനും വീണ്ടും അവസരം നൽകി. കഴിഞ്ഞവർഷം ഇരുവരും കേരളത്തെ ഫൈനൽ റൗണ്ടിലെത്തിച്ചെങ്കിലും കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ടൂർണമെന്റ്‌ ഉപേക്ഷിച്ചു. ഇത്തവണ നവംബറിലാണ്‌ യോഗ്യതാ മത്സരങ്ങൾ. അടുത്തവർഷമാദ്യം മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ഫൈനൽ റൗണ്ടും അരങ്ങേറും.

കർണാടകം, തെലങ്കാന എന്നിവിടങ്ങളിലായി നവംബർ 21ന്‌ ദക്ഷിണ മേഖലാ മത്സരങ്ങൾ ആരംഭിക്കും. കേരളത്തിന്റെ കളി ബംഗളൂരുവിലാകാനാണ്‌ സാധ്യത. എറണാകുളത്താകും ടീമിന്റെ പരിശീലന ക്യാമ്പ്‌. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയവും പരിഗണിച്ചേക്കും. ഐ ലീഗ്‌ രണ്ടാംഡിവിഷൻ നടക്കുന്നതിനാൽ ക്യാമ്പ്‌ എന്ന്‌ തുടങ്ങുമെന്നകാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
നിലവിൽ കേരള യുണൈറ്റഡ്‌ എഫ്‌സിയുടെ പരിശീലകനാണ്‌ ബിനോ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ  പ്രൊഫഷണൽ ലൈസൻസുള്ള ബിനോ ഗോകുലം കേരളയുടെയും ചുമതല വഹിച്ചു. തൃശൂർ ചെമ്പുകാവ് സ്വദേശിയാണ്.

മുൻ ഗോൾ കീപ്പറായ ടി ജി പുരുഷോത്തമൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീമിന്റെ പരിശീലകനാണ്‌. 2001, 2004 സന്തോഷ്‌ട്രോഫി ജേതാക്കളായ കേരള ടീമിൽ അംഗമായിരുന്നു. തൃശൂർ പുത്തൂർ സ്വദേശിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top