റിയാദ്
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ പഞ്ചാബിനെ തോൽപ്പിച്ച് സർവീസസ് മൂന്നാംസ്ഥാനം നേടി. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ രണ്ട് ഗോളിനായിരുന്നു സർവീസസിന്റെ ജയം. പി ആർ ഷഹീലാണ് സർവീസസിന്റെ ആദ്യഗോൾ നേടിയത്. രണ്ടാംപകുതിയിൽ ക്രിസ്‌റ്റഫർ കമേയ് അവരുടെ ജയമുറപ്പാക്കി. സെമിയിൽ കർണാടകത്തോടാണ് സർവീസസ് തോറ്റത്. പഞ്ചാബ് മേഘാലയോടും തോൽവി വഴങ്ങി.
ഭുവനേശ്വറിൽ നടന്ന ഫൈനൽ റൗണ്ടിൽ ഒന്നാംസ്ഥാനക്കാരായാണ് സർവീസസ് സെമിയിൽ എത്തിയത്. പഞ്ചാബും ഗ്രൂപ്പ് ചാമ്പ്യൻമാരായിരുന്നു. നിലവിലെ ജേതാക്കളായ കേരളം സെമിയിൽ എത്തിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..