28 March Thursday

സന്തോഷ്‌ ട്രോഫി : കേരളത്തിന്റെ ഗ്രൂപ്പിൽ പഞ്ചാബും

സ്‌പോർട്‌സ്‌ ലേഖകൻUpdated: Wednesday Feb 1, 2023


കൊച്ചി
സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇടംപിടിച്ച്‌ പഞ്ചാബും. യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ്‌ ആറിൽ ചാമ്പ്യൻമാരായാണ്‌ പഞ്ചാബ്‌ എത്തുന്നത്‌. മികച്ച രണ്ടാംസ്ഥാനക്കാരായി മണിപ്പുരും ഇടംപിടിച്ചു. എ ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിനൊപ്പം കർണാടക, ഗോവ, മഹാരാഷ്‌ട്ര, ഒഡിഷ, പഞ്ചാബ്‌ ടീമുകളാണ്‌.

ബി ഗ്രൂപ്പിൽ ബംഗാൾ, സർവീസസ്‌, റെയിൽവേസ്‌, ഡൽഹി, മേഘാലയ, മണിപ്പുർ എന്നിവയാണ്‌. ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലേക്ക്‌ മുന്നേറും. ഫെബ്രുവരി 10 മുതൽ 20 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ്‌ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ. സെമി, ഫൈനൽ സൗദി അറേബ്യയിലാണ്‌.
പത്തിന്‌ ആദ്യകളിയിൽ ഗോവയാണ്‌ കേരളത്തിന്റെ എതിരാളി. 12ന്‌ കർണാടകയുമായും 14ന്‌ മഹാരാഷ്‌ട്രയുമായും ഏറ്റുമുട്ടും. 17ന്‌ ഒഡിഷ, 19ന്‌ പഞ്ചാബ്‌ എന്നിവയെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top