06 July Sunday

അഭിമാനതാരങ്ങൾക്ക്‌ കേരളത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

തിരുവനന്തപുരം
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിന് സംസ്ഥാന സർക്കാരിന്റെ ആദരം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കീർത്തിപത്രങ്ങളും പാരിതോഷികങ്ങളും സമ്മാനിച്ചു.|

ക്യാപ്റ്റൻ ജിജോ ജോസഫ്‌, മുഖ്യകോച്ച്‌ ബിനോ ജോർജ്‌ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും ഒഫീഷ്യലുകളും ആദരമേറ്റുവാങ്ങി. മികച്ച സംഘാടനത്തിന് ചുമതലക്കാരനായിരുന്ന സി കെ പി ഷാനവാസിനും ഉപഹാരം ലഭിച്ചു. അഞ്ചുലക്ഷം കുട്ടികൾക്ക് പരിശീലനം നൽകുന്ന ‘ഗോൾ' പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.
കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. സ്‌പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, ആർ ബിന്ദു, അഹമ്മദ് ദേവർകോവിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്സി കുട്ടൻ എന്നിവർ പങ്കെടുത്തു. എസ് പ്രേം കൃഷ്ണൻ സ്വാഗതവും എ എൻ സീന നന്ദിയും പറഞ്ഞു. അമ്പെയ്ത്ത് താരം അനാമിക സുരേഷിന് സ്പീക്കർ ഉപഹാരം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top