02 July Wednesday

നിജോ ഗിൽബർട്ട്‌ ക്യാപ്‌റ്റൻ; സന്തോഷ്‌ ട്രോഫി കേരള ടീമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

നിജോ ഗിൽബർട്ട്‌


തേഞ്ഞിപ്പലം
ഗോവയിൽ നടക്കുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ പ്രാഥമിക റൗണ്ട്‌ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയതാണ്‌ ടീം. മധ്യനിരതാരം നിജോ ഗിൽബർട്ടാണ്‌ 22 അംഗ ടീമിന്റെ നായകൻ. കെഎസ്‌ഇബി താരമായ നിജോ തിരുവനന്തപുരം പൂവാർ സ്വദേശിയാണ്‌. കേരള പൊലീസിന്റെ ജി സഞ്ജുവാണ്‌ ഉപനായകൻ. 2018ൽ സന്തോഷ്‌ട്രോഫി നേടിക്കൊടുത്ത സതീവൻ ബാലനാണ്‌ പരിശീലകൻ. 10 പുതുമുഖങ്ങളുണ്ട്‌.

കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ടീം ഞായറാഴ്‌ച പുറപ്പെടും. 11ന്‌ ഗുജറാത്തുമായാണ്‌ ആദ്യമത്സരം. കേരളത്തിനുപുറമെ ഗോവ, ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്‌, ജമ്മു കശ്‌മീർ ടീമുകളാണ്‌ ഗ്രൂപ്പിലുള്ളത്‌. 13ന്‌ കശ്‌മീരുമായും 15ന്‌ ഛത്തീസ്‌ഗഢുമായും 17ന്‌ ഗോവയുമായും ഏറ്റുമുട്ടും. ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാൽ ഫൈനൽ റൗണ്ടിലേക്ക്‌ മുന്നേറാം. അരുണാചൽ പ്രദേശിൽ നവംബറിലാണ്‌ ഫൈനൽ റൗണ്ട്‌. കഴിഞ്ഞസീസണിൽ സെമി കാണാതെ പുറത്തായിരുന്നു ഏഴുവട്ടം ജേതാക്കളായ കേരളം.

ഗോൾകീപ്പർ: കെ മുഹമ്മദ്‌ അസ്‌ഹർ, സിദ്ധാർത്ഥ്‌ രാജീവ്‌ നായർ, പി പി മുഹമ്മദ്‌ നിഷാദ്‌.
പ്രതിരോധം: ബെൽജിൻ ബോൾസ്‌റ്റർ, ജി സഞ്ജു, ആർ ഷിനു, മുഹമ്മദ്‌ സലീം, നിധിൻ മധു, ആർ സുജിത്‌, കെ പി ശരത്‌.
മധ്യനിര: നിജോ ഗിൽബർട്ട്‌, വി അർജുൻ, ജി ജിതിൻ, എൻ പി അക്‌ബർ സിദ്ദീഖ്‌, എം റാഷിദ്‌, ഇ കെ റിസ്വാൻ അലി, ബിജേഷ്‌ ബാലൻ, അബ്ദുറഹീം.
മുന്നേറ്റം: ഇ സജീഷ്‌, എസ്‌ മുഹമ്മദ്‌ ആഷിഖ്‌, ബി നരേഷ്‌, കെ ജുനൈൻ.

സതീവൻ ബാലൻ (മുഖ്യ പരിശീലകൻ), പി കെ അസീസ്‌ (സഹ പരിശീലകൻ), ഹർഷൽ റഹ്‌മാൻ (ഗോൾ കീപ്പർ പരിശീലകൻ), ഡോ. സുധീർകുമാർ (മാനേജർ), ഡെന്നി ഡേവിഡ്‌ (ഫിസിയോതെറാപ്പിസ്‌റ്റ്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top