20 April Saturday

ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി സഞ്ജു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022


ഗുവാഹത്തി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി സഞ്ജു സാംസൺ. മൂന്ന് മത്സര പരമ്പരയിലെ ആദ്യകളി ആറിന് തുടങ്ങും. ശിഖർ ധവാനാണ് ക്യാപ്റ്റൻ. ശ്രേയസ് അയ്യർ വെെസ് ക്യാപ്റ്റനും. ട്വന്റി–20 ലോകകപ്പിനുള്ള ടീമിലെ ആരും ഉൾപ്പെട്ടില്ല. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
സിംബാബ്-വെയുമായുള്ള ഏകദിന പരമ്പരയിൽ മികച്ച കളി പുറത്തെടുത്ത സഞ്ജു, ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിരുന്നു. ന്യൂസിലൻഡ് എയുമായുള്ള മൂന്ന് കളിയിൽ 120 റണ്ണാണ് നേടിയത്.

രജത് പടിദാറും മുകേഷ് കുമാറുമാണ് പുതുമുഖങ്ങൾ.
ടീം– ധവാൻ, ഋതുരാജ് ഗെയ്-ക്ക്-വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, രജത് പടിദാർ, രാഹുൽ തൃപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാദ് അഹമ്മദ്, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top