20 April Saturday

കിരീടം തേടി ഇന്ത്യ ; സാഫ്‌ കപ്പിൽ നേപ്പാളിനോട്

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


മാലി
സാഫ്‌ കപ്പ് ഫുട്ബോളിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. നേപ്പാൾ ആദ്യമായാണ് ഫെെനലിൽ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യൻമാരായി.ഇഗർ സ്റ്റിമച്ചിനുകീഴിൽ ആദ്യകിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

അവസാനമത്സരത്തിൽ മാലദ്വീപിനെ തോൽപ്പിച്ചാണ് ഫെെനൽ ഉറപ്പാക്കിയത്. ഇരട്ടഗോൾ നേടിയ സുനിൽ ഛേത്രിയാണ് ഫെെനലിലേക്ക് നയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 79 ഗോൾ തികച്ച ഛേത്രിക്ക് ഒരെണ്ണംകൂടി നേടിയാൽ അർജന്റീന താരം ലയണൽ മെസിക്കൊപ്പമെത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top