04 December Monday

ജയത്തോടെ ബൊപ്പണ്ണ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

image credit All India Tennis Association facebook


ലഖ്‌നൗ
രോഹൻ ബൊപ്പണ്ണ ജയത്തോടെ ഡേവിസ്‌ കപ്പ്‌ മത്സരങ്ങൾ അവസാനിപ്പിച്ചു. ലോക ഗ്രൂപ്പ്‌ രണ്ടിൽ മൊറോക്കോയ്‌ക്കെതിരെ ഇന്ത്യ 3–-1ന്‌ ജയിച്ചു. രണ്ട്‌ സിംഗിൾസ്‌ മത്സരങ്ങൾ സുമിത്‌ നാഗൽ ജയിച്ചു. ബൊപ്പണ്ണയും യുകി ഭാംബ്രിയും ചേർന്ന്‌ ഡബിൾസിൽ അനായാസ ജയം നേടി. ഇലിയറ്റ്‌ ബെൻചിട്രിറ്റ്‌–-യൂനുസ്‌ ലലാമിസ സഖ്യത്തെ 6–-2, 6–-1ന്‌ തോൽപ്പിച്ചു.

ഒരുമണിക്കൂറും 41 മിനിറ്റുമെടുത്താണ്‌ ബൊപ്പണ്ണ സഖ്യം ജയിച്ചത്‌. നാൽപ്പത്താറുകാരനായ ബൊപ്പണ്ണയുടെ 33–-ാം ഡേവിസ്‌കപ്പ്‌ മത്സരമായിരുന്നു. ജയത്തോടെ ഇന്ത്യ അടുത്തവർഷം നടക്കുന്ന ലോക ഗ്രൂപ്പ്‌ രണ്ട്‌ പ്ലേഓഫിലേക്ക്‌ യോഗ്യത നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top