27 April Saturday

റയൽ ഇന്ന്‌ വിയ്യാറയലിനോട്‌; ജയിച്ചാൽ കിരീടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

മാഡ്രിഡ്‌ > രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം റയൽ മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ കിരീടത്തിലേക്ക്‌. ഇന്ന്‌ വിയ്യാറയലുമായുള്ള കളി ജയിച്ചാൽ ഒരു മത്സരം ശേഷിക്കെ റയലിന്‌ ചാമ്പ്യൻമാരാകാം. ഇന്ന്‌ തോറ്റാലും റയലിന്റെ സാധ്യത മങ്ങില്ല. രണ്ടാംസ്ഥാനക്കാരായ ബാഴ്‌സലോണ തോറ്റാൽ മതി.

രണ്ടു കളി ശേഷിക്കെ റയലിന്‌ 83 പോയിന്റാണ്‌. ബാഴ്‌സയ്‌ക്ക്‌ 79ഉം. രണ്ട്‌ പോയിന്റാണ്‌ റയലിന്‌ കിരീടത്തിന്‌ ആവശ്യം. ലീഗിൽ അവസാനം കളിച്ച ഒമ്പതിലും റയൽ ജയിച്ചിരുന്നു. അവസാനകളിയിൽ ഗ്രനഡയെ തോൽപ്പിച്ചു. ബാഴ്‌സയ്‌ക്ക്‌ ഇന്ന്‌ റയൽ ഒസാസുനയുമായിട്ടാണ്‌ മത്സരം. ലീഗിൽ എല്ലാ മത്സരവും ഇന്ന്‌ രാത്രി 12.30നാണ്‌.

അഞ്ചാംസ്ഥാനക്കാരായ വിയ്യാറയൽ കഴിഞ്ഞയാഴ്‌ച ബാഴ്‌സയോട്‌ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. വിയ്യാറയലിനെതിരെ ജയംമാത്രമാണ്‌ ലക്ഷ്യമെന്നായിരുന്നു റയൽ പരിശീലകൻ സിനദിൻ സിദാന്റെ പ്രതികരണം. ‘‘രണ്ട്‌ പോയിന്റ്‌ മാത്രംമതി. എങ്കിലും ഇന്ന്‌ ജയംമാത്രമാണ്‌ ഞങ്ങളുടെ ലക്ഷ്യം’’–- സിദാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top